ബജറ്റ് അലങ്കോലപ്പെടുത്തിയ കേസുകള്‍ പിന്‍വലിക്കുന്നു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനായി കയ്യാങ്കളിയുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കുന്നു. 2015 മാര്‍ച്ച് 13 ന് ബജറ്റ് അവതരണം തടയാന്‍ നടത്തിയ അലങ്കോലമാക്കിയത്. ഈ ഇനത്തില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്.
മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. മാര്‍ച്ച് മാസത്തില്‍ തന്നെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആറ് സിപിഎം എം.എല്‍.എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് ഈ ആറ് പേരും കോടതിയില് ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്‍, നിലവിലെ മന്ത്രിമാരായ കെ.ടി ജലീല്‍, സി.കെ സദാശിവന്‍ കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് പ്രതികള്‍.
പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണ്. അതുകൊണ്ട് കേസ് പിന്‍വലിക്കണമെന്നും ശിവന്‍കുട്ടിയുടെ നിവേദനത്തില്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്