×

ഫാറൂഖ് കോളജ് അധ്യാപകന് പിന്തുണയുമായി മുസ്ലീം സംഘടനകള്‍ തെരുവിലിറങ്ങി; മലക്കം മറിഞ്ഞ് പി.കെ ഫിറോസും,

ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികളെ അപകീര്‍ത്തിപെടുത്തി സംസാരിച്ച ട്രൈനിങ് കോളജ് അധ്യാപകനു പിന്തുണയുമായി മുസ്്ലിം സംഘടനകള്‍ തെരുവില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധ്യാപകനെ പിന്തുണച്ചു പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പല പള്ളികളിലും ജൗഹന്‍ മുനവ്വറിനെ പിന്തുണച്ചു പ്രഭാഷണവും നടന്നു. ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത കൊടുവള്ളിയില്‍ വിവിധ മുസ്്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിക്ഷേധ പ്രകടനം നടന്നു. ഇന്നു ജുമഅ നിസ്‌കാരത്തിന് ശേഷം കൊടുവള്ളിയില്‍ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് മാര്‍ച്ച് നടന്നത്. സമസ്തയുടെ യുവജനവിഭാഗമായ എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നടന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

ഇതു വരെ മൗനം പാലിച്ച മുസ്ലിംലീഗ് അധ്യാപകനെതിരെ കേസെടുത്തതോടെ പ്രതിഷേധവുമായി രംഗത്തുവന്നു. കെ.പി.എ മജീദ് (മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി) ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ) ടി.പി അബ്ദുല്ലക്കോയ മദനി (കേരളാ നദ്വത്തുല്‍ മുജാഹിദീന്‍)എം.ഐ. അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്ലാമി – കേരള) എ. നജീബ് മൗലവി സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ),കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക മിഷ്ന്‍)തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ) തുടങ്ങിയവര്‍ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയും ഇറക്കിയിട്ടുണ്ട്്. നാളെ എസ്.കെ.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളജില്‍ ധര്‍മരക്ഷാ വലയം തീര്‍ക്കുന്നുണ്ട്.

അധ്യാപകനു പിന്തുണ നല്‍കിയ യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും അവസാനം കളം മാറ്റി. അധ്യാപകന്റേത് അശ്ലീല പരാമര്‍ശമാണെന്നു പറഞ്ഞിരുന്ന ഫിറോസ് അധ്യാപകനെതിരെ കേസെടുത്തത് ന്യൂനപക്ഷ വേട്ടയാണെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ്. യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഫിറോസിന്റെ നിലപാട് പൂര്‍ണമായും തള്ളിയിരിക്കുകയാണ്. ഒന്നിച്ചു നില്‍ക്കുന്ന ഗൗരവുമുള്ള പക്ഷം ഇപ്പോള്‍ ദുര്‍ബലപ്പെടുകയാണെന്നാണ് സുബൈര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. ഫിറോസിനെ തള്ളി യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആശിഖ് ചെലവൂരും രംഗത്തു വന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top