×

ഫഹദ് സഹനടന്‍; പാര്‍വ്വതിക്ക് പ്രത്യേക പരാമര്‍ശം;

ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. ജയരാജാണ് മികച്ച സംവിധയാകന്‍. ഭയാനകമാണ് സിനിമ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാള സിനിമയായി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം ആണ്. തൊണ്ടു മുതലും ദൃക്‌സാക്ഷിയും ടേക് ഓഫ്, ആളൊരുക്കം, ഭയാനകം എന്നിവയെ ജൂറി പ്രശംസ കൊണ്ട് മൂടി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ് എന്നി ചിത്രങ്ങളിലെ മികച്ച അഭിനയത്തിനാണ് ഫഹദ് ഫാസിലിന് പുരസ്‌ക്കാരം ലഭിച്ചത്. ഇരു ചിത്രങ്ങളിലും ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെയ്ക്കുന്നത്.

കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലവ് ജെനസിസിന് ലഭിച്ചു. ആദിവാസി ഗോത്രമായ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമാണ് ഇത്.

സിനിമാ അവാര്‍ഡുകള്‍ ഇങ്ങനെ

മികച്ച നടി ശ്രീദേവി- മോം
മികച്ച സഹനടി- ദിവ്യ ദത്ത (ഹിരാത)
മികച്ച സഹനടന്‍- ഫഹദ് ഫാസില്‍
മികച്ച സംവിധായകന്‍- ജയരാജ് (ഭയാനകം)
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം
മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി
കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്.
പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് ‘സ്ലേവ് ജെനസിസ്’.
മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ
പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)
പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം
മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തന്‍)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top