പണം പിന്‍വലിക്കാന്‍ പാന്‍ കാര്‍ഡ്; ഇടപാടുകാരെ വലക്കുന്നുവെന്ന്
മേപ്പാടി: സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍നിന്ന് ചെറിയ തുക പോലും പിന്‍വലിക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി സഹകരണ ബാങ്കുകള്‍. നടപടി ഇടപാടുകാരെ വലക്കുന്നതായി വ്യാപക പരാതിയുണ്ട്. സഹകരണ ബാങ്കുകളില്‍ ഓഡിറ്റിങ് നടക്കുന്നതിനാല്‍ അക്കൗണ്ട് ഉടമകളുടെ പാന്‍ കാര്‍ഡ്, ആധാര്‍, ഐഡന്റിറ്റി കാര്‍ഡ്, റേഷന്‍ കാര്‍ഡ് മുതലായ രേഖകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അധികൃതര്‍ ഇടപാടുകാരെ വിഷമിപ്പിക്കുന്നത്. തൃക്കൈപ്പറ്റ സര്‍വിസ് സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടുകളിലുള്ള നിക്ഷേപത്തില്‍നിന്ന് ചെറിയ തുക പിന്‍വലിക്കാനെത്തിയ പലര്‍ക്കും പാന്‍ കാര്‍ഡില്ലെന്ന കാരണത്താല്‍ തുക നല്‍കിയില്ലെന്ന് പരാതിയുണ്ട്.
പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് മൊബൈല്‍ സന്ദേശം പോലും ലഭിക്കാത്ത ഇടപാടുകാര്‍ ബാങ്കിലെത്തിയപ്പോഴാണ് അധികൃതര്‍ ഇത് പറയുന്നതെന്നും ആക്ഷേപമുയര്‍ന്നു. കെ.വൈ.സി ചട്ടപ്രകാരം രേഖകള്‍ സംഘടിപ്പിക്കുന്നതിന് മറ്റ് വഴികളില്ല എന്നതിനാലാണ് ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. പക്ഷേ, ഒരു മുന്നറിയിപ്പുമില്ലാതെ പാസ് ബുക്കുമായി പണം പിന്‍വലിക്കാനെത്തിയവര്‍ വിഷമത്തിലായി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്