പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പുകഴ്ത്തി പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. നടനും,സംവിധായകനുമായ വിനീത് ശ്രീനിവാസനും ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.
‘ആദി കണ്ടിറങ്ങി. പാര്‍കൗര്‍ സ്റ്റണ്ട്സിന്റെ വലിയൊരു ആരാധകനെന്ന നിലയില്‍ ഞാന്‍ പറയട്ടെ, ബോണ്‍ സീരിസിലെ മാട്ട് ഡാമന്റെ പ്രകടനത്തേക്കാള്‍ മികച്ചു നില്‍ക്കുന്നത് പ്രണവ് ആണ്. ഈ അഭിനന്ദനം കൂടിപ്പോയോ എന്ന് ആളുകള്‍ ചിന്തിക്കുമായിരിക്കും. പക്ഷേ ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ്. ഈ സിനിമയില്‍ പ്രണവ് എടുത്ത കഷ്ടപ്പാടിന്റെ പേരിലും ആദി കണ്ട് പ്രോത്സാഹിപ്പിക്കണം.’-വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
പ്രണവിന്റെ വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. പാര്‍ക്കൗര്‍ എന്ന സ്റ്റണ്ട് രീതിയാണ് ഈ ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധിഖ്, അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തുവിന്റെ ഒന്‍പതാമത്തെ ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്