പുന്നപ്രയിലെ സൂര്യനെല്ലിയില്‍ ഇനിയും പൊലീസുകാര്‍ കുടുങ്ങും;
ഇന്നും നാളെയുമായി കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി പി.വി.ബേബി പറഞ്ഞു. പിടിയിലായ രണ്ടാം പ്രതി നര്‍ക്കോട്ടിക്സ് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസിനെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുവരെ അറസ്റ്റിലായ അഞ്ചു പേരും റിമാന്‍ഡിലാണ്. ഒന്നാം പ്രതി പുന്നപ്ര സ്വദേശി ആതിര, വടക്കനാര്യാട് തെക്കേപറമ്ബില്‍ ജീമോന്‍, ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ യേശുദാസ് എന്ന പ്രിന്‍സ് എന്നിവരാണു റിമാന്‍ഡിലുള്ള മറ്റു പ്രതികള്‍.
സംഭവത്തില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഡിവൈഎസ്പിയുമടക്കം പൊലീസുകാര്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുമായി അടുപ്പമുള്ള ആതിരയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ സംഭവം നടന്ന പ്രദേശങ്ങളിലെത്തിച്ചു മൊഴിയെടുത്തു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വീടും പൊലീസ് സംഘം സന്ദര്‍ശിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിച്ചു. പ്രതികളെ ചോദ്യം ചെയ്യലും സാക്ഷിമൊഴി രേഖപ്പെടുത്തലും തുടരുകയാണ്. അന്വേഷണ സംഘത്തിന്റെ സംശയത്തിലുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ഡിവൈഎസ്പി പറഞ്ഞു.
പതിനാറുകാരിയായ പെണ്‍കുട്ടിയെ പുന്നപ്ര സ്വദേശി ആതിരയാണു പലയിടങ്ങളിലും എത്തിച്ചിരുന്നത്. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ ആതിര വീട്ടില്‍ നിന്നു കടത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്