×

പി എസ്‌ ശ്രീധരന്‍പിള്ളയ്‌ക്ക ആദരവ്‌; സെമിനാര്‍ നാളെ ഉപരാഷ്‌ട്രപ്രതി ഉദ്‌ഘാടനം ചെയ്യും. അടുത്തമാസം പിണറായി എത്തും;

കോഴിക്കോട്‌ : ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദം വഹിക്കുന്ന വിധത്തില്‍ പൂര്‍ണ്ണ സമയം രാഷ്‌ട്രീയക്കാനും പൊതു പ്രവര്‍ത്തകനും, അഭിഭാഷകനുമായ പി എസ്‌ ശ്രീധരന്‍പിള്ള നൂറ്‌ പുസ്‌തകങ്ങള്‍ എഴുതിത്തീര്‍ന്നു.
കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ കോഴിക്കോടിന്റെ പൗരവേദിയില്‍ നൂറ്‌ പുസ്‌തകങ്ങളുടേയും അഭിഭാഷകവൃത്തിയുടെ ജൂബിലിയുടേയും പേരില്‍ ശ്രീധരന്‍പിള്ള ആദരിക്കപ്പെടുകയാണ്‌.
മാര്‍ച്ച്‌ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യുന്ന സമാദരണ ചടങ്ങിന്‌ മുമ്പായി ജനാധിപത്യ വ്യവസ്ഥിതിയിലെ ഉയര്‍ന്ന മൂല്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന സെമിനാര്‍ പരമ്പര നിശ്ചയിച്ചിട്ടുള്ളത്‌ നാളെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡും ഉദ്‌ഘാടനം ചെയ്യും. തൊണ്ടയാട്‌ ചിന്മയാഞ്‌ജലി ഹാളില്‍ രാവിലെ 10.30 നാണ്‌ ചടങ്ങ്‌. എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിക്കുന്ന ചടങ്ങളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മന്ത്രി കെ ടി ജലീല്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഏത്‌ എതിരാളികളെയും വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഏര്‍പ്പാടിന്‌ താനില്ല എന്നത്‌ അദ്ദേഹം പുലര്‍ത്തുന്ന നിഷ്‌ഠ. ആദരിക്കല്‍ ചടങ്ങിന്‌ സ്വാഗതസംഘം ചെയര്‍മാനായ എം കെ രാഘവന്‍ എം പി താന്‍ മുന്നില്‍ നില്‍ക്കാനുള്ള കാരണമായും പറയുന്നത്‌ ആ നിഷ്‌ഠകള്‍ തന്നെയാണ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top