×

പിസി ജോര്‍ജിന് ചുട്ട മറുപടിയുമായി യൂത്ത് ഫ്രണ്ട്; കോട്ടയം നഗരമധ്യത്തില്‍ പട്ടിയെ നിര്‍ത്തി ചോറുതീറ്റിച്ച്‌ പ്രതീകാത്മക പ്രതിഷേധം

കോട്ടയം: കേരള കോണ്‍ഗ്രസ്സിനൊപ്പം ആരുമില്ലെന്ന തരത്തില്‍ മഹാസമ്മേളനത്തില്‍ 15,000 പേര്‍ പങ്കെടുത്താല്‍ പട്ടിക്കിട്ട ചോറുതിന്നും എന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജിന് പട്ടിയെ നിര്‍ത്തി ചോറുതീറ്റിച്ച്‌ മറുപടി നല്‍കി യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍. കോട്ടയത്താണ് ഉരുളയ്ക്കുപ്പേരിപോലെ മറുപടിയുമായി കേരളാ കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പട്ടിക്ക് ചോറുനല്‍കിയത്.

പിസി ജോര്‍ജിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് യൂത്ത് ഫ്രണ്ടിന്റെ ഈ മറുപടി നല്‍കല്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രസംഗിച്ചതും. കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ 15,000 പേര്‍ പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നും പ്രഖ്യപിച്ച പി സി ജോര്‍ജ് ആണത്തമുണ്ടെങ്കില്‍ ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച്‌ കട്ടണമെന്ന് പ്രാസംഗികര്‍ പറഞ്ഞു. അതിന് കഴിഞ്ഞാല്‍

യൂത്ത് ഫ്രണ്ട് എമ്മിന്റെ ചെലവില്‍ പി സി ജോര്‍ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച്‌ പാലഭിഷേകം നടത്താമെന്നും പട്ടിക്കു ചോറുവിളമ്ബല്‍ ചേറുവിളമ്ബല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്ബില്‍ വെല്ലുവിളിച്ചു.

ജില്ല പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം, സംസ്ഥാന ഭാരവാഹികളായ, സാജ തൊടുക, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, ഷാജി പുളിമുടന്‍, ജോജി കുറത്തിയാടന്‍, അജിത്ത് മുതിരമലാ, സിറിയക്ക് ചാഴികാടന്‍, ജോയി സി.കാപ്പന്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജിജോ വരിക്കമുണ്ടാ, ജോളി മടുക്കക്കുഴി, അനിഷ് കൊക്കര, ഷിജോ ഗോപാലന്‍,ഷിനു പാലത്തിങ്കല്‍, അല്‍ബിന്‍ പോണ്ടാനം, രൂപേഷ് പെരുവള്ളിപ്പറമ്ബില്‍ ,സി ജോ മേലാകുന്നം, സാന്‍ജോ പുവത്തുങ്കല്‍, മഹേഷ് ചെത്തിമറ്റം, ക്രിസ്റ്റിന്‍ ഷാജു, അനിഷ്തോരണം, ജോമോന്‍ ഇരുപ്പക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളാ കോണ്‍ഗ്രസ് മഹാസമ്മേളനം നടക്കുന്നതിന് മുമ്ബായിരുന്നു പിസി ജോര്‍ജിന്റെ വെല്ലുവിളി. പതിനയ്യായിരം പേരെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞാല്‍ പട്ടിക്കിട്ട ചോറ് താന്‍ തിന്നുമെന്നായിരുന്നു സ്വതസിദ്ധമായ ശൈലിയില്‍ ജോര്‍ജ് പറഞ്ഞത്. ഇതോടെ വിഷയം ചര്‍ച്ചയായി. എന്നാല്‍ സമീപകാലത്തെ ഏറ്റവുംവലിയ ജനപങ്കാളിത്തം ഉണ്ടായ സമ്മേളനമാണ് നടന്നത്. ഇതോടെ ജോര്‍ജിന് നല്ല മറുപടിയുമായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് പട്ടിക്ക് ചോറുനല്‍കി ജോര്‍ജിനെതിരെ പ്രതീകാത്മക പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top