പാപ്പാനെ കീഴൂട്ട് വിശ്വനാഥന്‍ കൊന്നു: ഗണേഷ് കുമാറിന്റെ ആന കസ്റ്റഡിയില്‍

കെ ബി ഗണേഷ് കുമാറിന്റെ ആനയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍വേലിക്കര കുരുന്നിലയ്ക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ എം എല്‍ എ ഗണേഷ് കുമാറിന്റെ ഉടമസ്ഥതയില്‍ ഉള്ള കീഴൂട്ട് വിശ്വനാഥന്‍ എന്ന ആന, പാപ്പാനെ തുമ്ബികൈ കൊണ്ട് ഉപദ്രവിച്ച കൊന്നിരുന്നു. കോട്ടയം തിരുവാര്‍പ്പ് കീളിരൂര്‍ നോര്‍ത്ത് കളരിപറമ്ബില്‍ ചന്ദ്രന്റെ മകന്‍ ബിനു കുമാറാണ്(32) മരിച്ചത്.
കുളിപ്പിക്കാന്‍ കൊണ്ടും പോകും വഴിയാണു ബിനുകുമാറിനെ ആന തുമ്ബികൈ കൊണ്ടു തട്ടിയിട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ ഉത്സവകമ്മറ്റിക്കാര്‍ ബുക്ക് ചെയ്ത ആനകളില്‍ ഈ ആന ഇല്ലായിരുന്നു എന്നും പകരമായി കൊണ്ടു വന്നതാണു വിശ്വനാഥനെ എന്നും പറയുന്നു.
വനംവകുപ്പു നടത്തിയ പരിശോധനയില്‍ ആനയെ എഴുന്നള്ളിക്കാന്‍ വനം വകുപ്പിന്റെ അനുമതി വാങ്ങിയിട്ടില്ലായിരുന്നു എന്നും കണ്ടെത്തി. ഇതോടെ ഒന്നാം പാപ്പനെ കസ്റ്റഡിയില്‍ എടുത്തു.സംഭവത്തില്‍ ആനയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്