‘പാത്രം കഴുകിക്കും, എച്ചിലെടുപ്പിക്കും’ ; ദളിത് പീഡന’മെന്ന് ഐഎഎസ് ഓഫീസര്‍ക്കെതിരെ പരാതി
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ദളിത് പീഡനമെന്ന് പരാതി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെയാണ് പരാതി. ക്ലാസ് ഫോര്‍ ജിവനക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. വേണ്ടാത്ത കടലാസുകള്‍ നിലത്തിടും. തുടര്‍ന്ന് പെറുക്കാന്‍ ആവശ്യപ്പെടും. ഫയലുകള്‍ നിലത്തിട്ടശേഷം എടുക്കാന്‍ ആവശ്യപ്പെടും.
രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കാന്‍ പാത്രം എടുത്തുകൊടുക്കണം. ഭക്ഷണം കഴിച്ചശേഷം എച്ചില്‍ വാരാനും പാത്രം കഴുകാനും ആവശ്യപ്പെടും. ചില ദിവസം പാത്രം കഴികാതെ വീട്ടിലേക്ക് കൊടുത്തുവിട്ടപ്പോള്‍, ഓഫീസര്‍ വിളിച്ച് എന്താടാ പാത്രം കഴുകാതിരുന്നതെന്ന് ചോദിച്ചിരുന്നതായും ദളിത് ജീവനക്കാരന്‍ പരാതിയില്‍ പറയുന്നു.
ജീവനക്കാരന്‍ സെക്രട്ടേറിയറ്റില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആകുന്നുള്ളൂ. ഇതിനിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പെരുമാറ്റം അസഹനീയമായതിനാലാണ് പരാതി നല്‍കുന്നതെന്നും ജീവനക്കാരന്‍ പറഞ്ഞു. താന്‍ ഓഫീസിലെ കസേരയില്‍ ഇരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥന് ഇഷ്ടമല്ല. താന്‍ കസേരയില്‍ ഇരിക്കുന്നത് കാണുമ്ബോള്‍ വെറുതെ കടലാസ് നിലത്തിട്ടശേഷം പെറുക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ജീവനക്കാരന്‍ പരാതിയില്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്