×

പരാതി പുറത്തുവന്നതിന് പിന്നില്‍ കേന്ദ്രനേതാവ്?;

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം പുറത്തുവന്നതിന് പിന്നില്‍ ഉന്നത കേന്ദ്ര നേതാവെന്ന് സൂചന. ഇതോടെ കോണ്‍ഗ്രസുമായുളള സഹകരണത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നത കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഹകരണം വേണമെന്ന യെച്ചൂരിയുടെ വാദം സിപിഎം കേന്ദ്രകമ്മിറ്റി തളളി ദിവസങ്ങള്‍ക്കുളളില്‍ കോടിയേരിയുടെ മകനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ പ്രതികാര നടപടിയാണോയെന്ന് കേരള നേതൃത്വത്തില്‍ സജീവ ചര്‍ച്ചവിഷയമാവുന്നു. സി.പി.എം കേന്ദ്ര നേതൃത്വത്തിലെ ഉന്നതനായ നേതാവിന്റെ പ്രതികാരമാണോ എന്നതിനെ ചുറ്റിപ്പറ്റിയാണ് സംസ്ഥാന നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നത്.

കോണ്‍ഗ്രസ് ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും കേരള ഘടകമാണെന്നതും ശ്രദ്ധേയമാണ്. സംഭവത്തെ കുറിച്ച്‌ പാര്‍ട്ടിയുടെ എല്ലാ തലത്തിലും വിശദമായ കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്ബനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്ബനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്ബനി വൃത്തങ്ങള്‍ പറയുന്നു.

പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പോളിറ്റ്ബ്യൂറോയെ കമ്ബനി സമീപിച്ചിട്ടുണ്ട്. എന്നാല്‍,പി.ബിയുടെ മുന്നില്‍ ഒരു പരാതിയും എത്തിയിട്ടില്ലെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. പരാതിയില്ലെന്ന് യെച്ചൂരി പറയുന്നുണ്ടെങ്കിലും ആരോപണം സത്യമാണെന്ന് രഹസ്യമായെങ്കിലും നേതാക്കള്‍ സ്ഥിരീകരിക്കുന്നുണ്ട്. കമ്ബനി പരാതിയുമായി പി.ബിയെ നേരിട്ട് സമീപിച്ചതില്‍ കേന്ദ്ര നേതൃത്വത്തിലെ പല നേതാക്കളും അസ്വസ്ഥരാണ്.

കോടിയേരിക്കു നേരെ ഉയര്‍ന്ന ആരോപണം ഗൗരവമായി തന്നെയാണ് സംസ്ഥാന നേതൃത്വം കാണുന്നത്. സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നതിനാല്‍ നേതാക്കള്‍ കരുതലോടെയാണ് നീങ്ങുന്നത്. നിയമസഭയില്‍ ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ആരും തന്നെ ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല. ബന്ധു നിയമന വിവാദത്തില്‍ ഇ.പി.ജയരാജനെതിരെ നടപടി എടുത്ത പാര്‍ട്ടി ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമാണ്.

ബിനോയ് കോടിയേരി കോടതിയില്‍ ഹാജരാകുകയോ പണം തിരികെ നല്‍കണമെന്നോ വേണമെന്നാണ് കമ്ബനിയുടെ നിലപാട്. അല്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചാലുള്ള പ്രശ്നങ്ങളും പാര്‍ട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top