×

നീലിക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി ; കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നത തല യോഗം വിളിക്കു

ന്യൂദല്‍ഹി: നീലിക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദല്‍ഹിയില്‍ കേന്ദ്ര കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നത തല യോഗം വിളിക്കുമെന്ന് മന്ത്രി കുമ്മനത്തിന് ഉറപ്പ് നല്‍കി. വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

കുറിഞ്ഞി വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമ വിരുദ്ധമാണെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 26 A അനുസരിച്ച്‌ ദേശീയ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. 2006 ല്‍ തന്നെ കുറിഞ്ഞി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടതാണ്.

അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ സാധിക്കുകയുള്ളൂ. ഭൂമി തര്‍ക്കം പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട സെറ്റില്‍മെന്റ് ഓഫീസറുടെ അധികാരം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. സെറ്റില്‍മെന്റ് ഓഫീസറുടെ ഉത്തരവ് അന്തിമമാണെന്നിരിക്കെ അതിനെ മറികടക്കാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണ്. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ നേരത്തെ തന്നെ സെറ്റില്‍മെന്റ് ഓഫീസറുടെ മുമ്ബാകെ എത്തുമായിരുന്നു. എന്നാല്‍ നാളിതുവരെ ആരും സമീപിച്ചിട്ടില്ല.

പിണറായി വിജയന്റെ ഇഷ്ടക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കാനുള്ള ഗൂഡ നീക്കമാണ് ഇതിന് പിന്നില്‍. ഭൂമാഫിയയുമായി മുഖ്യമന്ത്രിക്കും ബന്ധമുണ്ടോയെന്ന് സംശയിക്കാനുള്ള കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. കാര്‍ഷിക ആവശ്യത്തിന് വിതരണം ചെയ്യാന്‍ യോഗ്യമായ ഭൂമിയാണ് ഇതെന്ന് തെളിയിക്കുന്ന ഒരു രേഖകളും കളക്ടറുടെ പക്കലില്ല. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കിയെന്ന് വ്യാജരേഖ ചമച്ച്‌ ആയിരക്കണക്കിന് ഏക്കര്‍ തട്ടിയെടുക്കാനാണ് രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ഭൂ മാഫിയ ശ്രമിക്കുന്നത്. കുറിഞ്ഞി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top