×

നിശാന്തിനെ പരിചയപ്പെടുമ്ബോള്‍ എന്റെ പ്രായം 14, വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ബല്‍റാമിനെതിരെ – ദീപാ നിശാന്ത്

തൃശൂര്‍: എകെജിക്കെതിരായ മോശം പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എക്കെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ടെന്നും ദീപ പറയുന്നു.നിശാന്തിനെ പരിചയപ്പെടുമ്ബോള്‍ എന്റെ പ്രായം 14 ആണ്. എല്‍.കെ.ജി, യു.കെ.ജി.കടമ്ബകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തില്‍ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും ‘ബാലപീഡന ‘മാകുമോ എന്നും ദീപ ബല്‍റാമിനോട് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ആ പരാമര്‍ശം തെറ്റിദ്ധാരണാജനകവും വാസ്തവവിരുദ്ധവുമായതിനാല്‍ ഒഴിവാക്കപ്പെടേണ്ടതാണ്. പ്രണയം എന്ന വാക്കും പീഡനം എന്ന വാക്കും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ട്. ‘ജയില്‍ മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേ തന്നെ എ.കെ.ജി.യുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു ‘ എന്ന വാചകം വിശദീകരണ പോസ്റ്റില്‍ ബല്‍റാം എഴുതുന്നത് മധ്യവര്‍ഗ സദാചാരബോധത്തെ വിറളി പിടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ്. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി എന്ന വസ്തുത സമര്‍ത്ഥമായി മറയ്ക്കുകയും ചെയ്യുന്നു. സൗഹൃദവും സ്നേഹവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ. അത് ഖേദം രേഖപ്പെടുത്തി പിന്‍വലിക്കേണ്ട പരാമര്‍ശമാണെന്ന കാര്യത്തില്‍ സംശയമില്ല.

ധ പിന്‍കുറിപ്പ്ധ പ്രധാനമല്ല: തീര്‍ത്തും വ്യക്തിപരമാണ്: നിശാന്തിനെ പരിചയപ്പെടുമ്ബോള്‍ എന്റെ പ്രായം 14 ആണ്. എല്‍.കെ.ജി, യു.കെ.ജി.കടമ്ബകളില്ലാതെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പ്രായം അത്രേ ഉണ്ടായിരുന്നുള്ളു. പുസ്തകത്തില്‍ എവിടെയോ അതെഴുതിയിട്ടുമുണ്ട്.. വിവാഹം കഴിച്ചത് പത്തുവര്‍ഷം കഴിഞ്ഞ് ഇരുപത്തിനാലാം വയസ്സിലാണ്.. അതും ‘ബാലപീഡന ‘മാകുമോ എന്തോ

ഒരു മോശം പരാമര്‍ശത്തെ നേരിടേണ്ടത് അതിലും മോശം പരാമര്‍ശങ്ങള്‍ തിരിച്ചും നടത്തിയിട്ടല്ല എന്ന് താഴെ കമന്റിടാന്‍ പോകുന്നവരെ ഓര്‍മ്മിപ്പിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top