×

നിങ്ങളുടെ സംശയം ഞങ്ങള്‍ക്ക്‌ നിഷിദ്ധമാണ്‌ : ഗംഗേശാനന്ദ എല്ലാ കാര്യങ്ങളും ഒകെയായെന്ന്‌ ഡോക്ടറും.

പണ്ട് ചെയതിരുന്ന എല്ലാക്കാര്യങ്ങളും തനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് ആയിരുന്നു മാധ്യമങ്ങളുടെ മുന്നില്‍ ഗംഗേശാനന്ദയുടെ പ്രതികരണം. നിങ്ങള്‍ക്ക് സംശയമുണ്ടാകാം ഞാന്‍ മറ്റേക്കാര്യം ചെയ്തു നോക്കിയോ എന്ന്. ഇല്ല.. ഞങ്ങള്‍ക്ക് അത് നിഷിദ്ധം ആയതിനാലാണ് അത് ടെസ്റ്റ് ചെയ്യാതിരുന്നത്. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനിത് ഉപയോഗിക്കുന്നത് മൂത്രം ഒഴിക്കാനാണ്. – ഇതായിരുന്നു ഗംഗേശാനന്ദയുടെ പ്രതികരണം. 250 ദിവസത്തിന് ശേഷമാണ് ഞാന്‍ സുഖമായി മൂത്രം ഒഴിക്കുന്നത്. അതിന് മുന്‍പ് ട്യൂബ് വഴിയായിരുന്നു.

മെയ് 20 ന് എന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുമ്ബോള്‍ നിങ്ങള്‍ പത്രക്കാരുടെ ഭാഷയില്‍ ഞാന്‍ ഭിന്ന ലിംഗക്കാരനായിരുന്നു. അവിടെ വച്ച്‌ ഡോക്ടര്‍ വാസുദേവ പോറ്റിയാണ് എനിക്ക് വേണ്ട ചികിത്സ നല്‍കിയത്. എന്നാല്‍ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തിട്ടും സുഗമമായി മൂത്രം പോകുന്നില്ലായിരുന്നു. അതോടെ അമൃത ഹോസ്പിറ്റല്‍, ലേക്ഷോര്‍ എന്നിവടങ്ങളില്‍ പോയെങ്കിലും അവരൊക്കെ ഓപ്പറേഷന്‍ ചെയ്യണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒടുവിലാണ് ഈ ഹോസ്പിറ്റലില്‍ എത്തിയത്. ഡോക്ടര്‍ ആര്‍.വിജയന്റെ ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് എന്റ ജനനേന്ദ്രിയം പൂര്‍വ്വ സ്ഥിയിലേക്കായത്. എന്നും ഗംഗേശാനന്ദ കൂട്ടിച്ചേര്‍ത്തു.

ചികിത്സയുടെ കാര്യങ്ങള്‍ മാത്രമേ പത്രസമ്മേളനത്തില്‍ ഗംഗേശാനന്ദ പറഞ്ഞുള്ളൂ. ലിംഗം ഛേദിച്ച കേസിനെപറ്റി ചോദിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അടുത്തതായി വിളിക്കുന്ന മൂന്ന് പത്ര സമ്മേളനങ്ങളില്‍ പറയുന്നതായിരിക്കുമെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പത്രസമ്മേളനം വിളിക്കുമെന്നും അപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ട കാര്യങ്ങളൊക്കെ വെളിപ്പെടുത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്നും തനിക്കെതിരെയുള്ള കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണന്നും തനിക്കെതിരെ നില്‍ക്കുന്നവര്‍ വളരെ ശക്തരാണെന്നും ഗംഗേശാനന്ദ പറഞ്ഞു. ഇത്തരം അപകടങ്ങള്‍ ഉണ്ടായാല്‍ അതിനുള്ള പ്രതിവിധി ഈ ഹോസ്പിറ്റലില്‍ ഉണ്ട് എന്ന് പറയുവാനാണ് ഞാന്‍ ഇവിടെ എത്തിയത് എന്നായിരുന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്തതിനെ പറ്റി ഗംഗേശാനന്ദയുടെ പ്രതികരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top