നിങ്ങളുടെ വാട്സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ മറ്റുള്ളവരെ അറിയിക്കാനിതാ ഒരു എളുപ്പവഴി
വാട്സ്ആപ്പ് പുതിയൊരു സംവിധാനം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ അവരുടെ വാട്സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്ന ഫീച്ചറാണിത്. ആന്‍ഡ്രോയിഡിലെ വാട്സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണ് ഈ പുതിയ അപ്ഡേറ്റുള്ളത്. ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ താമസിയാതെ ഈ ഫീച്ചര്‍ എത്തുമെന്ന് വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്സ്ആപ്പ് സെറ്റിങ്സിലാണ് ‘ചെയ്ഞ്ച് നമ്പര്‍’ ഓപ്ഷനുണ്ടാവുക. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കപ്പെടും. നിങ്ങള്‍ നമ്പര്‍ മാറ്റുന്ന വിവരം നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും അറിയിപ്പായി ലഭിക്കും. ആരെയെല്ലാം നിങ്ങള്‍ നമ്പര്‍ മാറ്റുന്ന വിവരം അറിയിക്കണം എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. എല്ലാ കോണ്‍ടാക്റ്റുകളിലേക്ക്, ഞാന്‍ ചാറ്റ് ചെയ്ത കോണ്‍ടാക്റ്റുകളിലേക്ക്, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ചേയ്ഞ്ച് നമ്പര്‍ സംവിധാനത്തില്‍ ലഭ്യമാണ്.
കോണ്‍ടാക്റ്റുകളിലേക്ക് അയക്കുന്നത് നിയന്ത്രിക്കാന്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് സാധിക്കുകയുള്ളൂ. എന്നാല്‍ നമ്പര്‍ മാറ്റുമ്പോള്‍ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശമെത്തും. ഒരിക്കല്‍ നമ്പര്‍ മാറ്റുമ്പോള്‍ പഴയ ചാറ്റുകളെല്ലാം പുതിയതായി മാറുകയും നമ്പര്‍ മാറിയത് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം ചാറ്റ് വിന്‍ഡോയില്‍ കാണുകയും ചെയ്യും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്