നാലു വര്‍ഷം ഭരിച്ചിട്ടും ഒരു നയാപൈസ ചികില്‍സാ ചെലവിനായി എടുക്കാതെ പ്രധാനമന്ത്രി;
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രധാനമന്ത്രി ചികിത്സയ്ക്കായി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്നു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല.
പ്രധാനമന്ത്രിക്കു വ്യക്തിഗത ഇനത്തില്‍ ചികിത്സയ്ക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടുമില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഡയറക്ടര്‍ സയീദ് അക്രം റിസ്വി അറിയിച്ചു. അതായത് പൂര്‍ണ്ണ ആരോഗ്യവാന്‍. യോഗയാണ് മോദിയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് സൂചന.
എസ്.ധനരാജ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണു വിശദീകരണം. ശരാശരി 200 കോടിയിലധികം രൂപയാണ് ഓരോ വര്‍ഷവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ചെലവഴിക്കുന്നത്. 4,000 കിലോ ലീറ്റര്‍ ശുദ്ധജലം, മൂന്നു ഫോണ്‍ കണക്ഷന്‍, 50,000 യൂണിറ്റ് വൈദ്യുതി തുടങ്ങിയവ ഓരോ എംപിക്കും ഉപയോഗിക്കാം.
കേന്ദ്ര സിവില്‍ സര്‍വീസിലെ ക്ലാസ് ഒന്ന് ഓഫിസറുടെ അതേ നിരക്കിലുള്ള ചികിത്സാച്ചെലവുകളും ലഭിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്