നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനത്തിന് സ്റ്റേയില്ല
കൊച്ചി:നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനത്തിന് സ്റ്റേയില്ല.ആശുപത്രി ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ആശുപത്രി ഉടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നും കോടതി അറിയിച്ചു. കേസ് ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും ഉണ്ടാകും. ജോലിക്കു കയറുമ്പോള്‍ തന്നെ ഒരു ബി എസ് സി ജനറല്‍ നഴ്‌സിന് 20000 രൂപ ശമ്പളം ലഭിക്കും. നേരത്തെ 8975 രൂപയായിരുന്നു അടിസ്ഥാന ശമ്പളം.
എഎന്‍എം നഴ്‌സുമാര്‍ക്ക് 10 വര്‍ഷം സര്‍വ്വീസുണ്ടെങ്കില്‍ 20000 രൂപ ലഭിക്കും. ആശുപത്രികളെ ആറു വിഭാഗങ്ങളായി പുനര്‍നിര്‍ണയിച്ചു. ഒന്ന് മുതല്‍ 100 വരെ ബെഡുകളുള്ള ആശുപത്രികളില്‍ 20,000 രൂപ ശമ്പളം. 101 മുതല്‍ 300 വരെ ബെഡിന് – 22,000 രൂപ, 301 മുതല്‍ 500 വരെ ബെഡ് – 24000 രൂപ ,501 മുതല്‍ 700 വരെ ബെഡിന് – 26,000 രൂപ, 701 മുതല്‍ 800 വരെ ബെഡിന് 28,000 രൂപ, 800ന് മുകളില്‍ ബെഡുകളുള്ള ആശുപത്രികളില്‍ – 30,000 രൂപയും ശമ്പളം ലഭിക്കും. കൂടാതെ സര്‍വ്വീസ് വെയിറ്റേജ്, ക്ഷാമ ബത്ത, ഇന്‍ക്രിമന്റ് എന്നിവയും ലഭിക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്