×

ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ജിഷ്ണു പ്രണോയ് ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം,

തൃശൂര്‍: പാമ്ബാടി നെഹ്റു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് (17) ഓര്‍മ്മയായിട്ട് ഇന്ന് ഒരാണ്ട് പൂര്‍ത്തിയാകുമ്ബോഴും ദുരൂഹതകള്‍ അവസാനിക്കുന്നില്ല. 2017 ജനുവരി ആറിന് വൈകിട്ടാണു ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിലെ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ ജിഷ്ണുവിനെ കൂട്ടുകാര്‍ കണ്ടത്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോപ്പിയടിച്ചെന്നാരോപിച്ചു കോളെജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍, കോളെജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകള്‍ക്കിടയാക്കി. മകന്റെ മരണത്തിന് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ജിഷ്ണുവിന്റെ കുടുംബത്തിന്റെ പോരാട്ടം തുടരുകയാണ്.

ജിഷ്ണുവിന്റെ മരണത്തോടെ സ്വാശ്രയ കോളെജ് മാനേജ്മെന്റുകള്‍ക്കെതിരെ സംസ്ഥാനത്തു വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപകമായി. നെഹ്റു കോളജ് അടിച്ചു തകര്‍ക്കപ്പെട്ടതോടെ അനിശ്ചിത കാലത്തേക്കു കോളെജ് അടച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങള്‍ സമരം ശക്തമാക്കി. തുടര്‍ന്നു കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു.

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും എങ്ങുമെത്തിയില്ല. അമ്മ മഹിജ നടത്തിയ സമരം കേരളം ഏറെ ചര്‍ച്ച ചെയ്തു. അമ്മയുടെ സമരങ്ങള്‍ക്കൊടുവില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും പിന്‍മാറി. പിന്നീട് സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നു കേസ് സിബിഐ ഏറ്റെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top