ത്രിപുര ബിജെപി പിടിക്കുമെന്ന് ന്യൂസ് എക്സ് ചാനലിന്റെ പ്രവചനം
ന്യുഡല്‍ഹി: കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുര ഇത്തവണ ബി.ജെ.പി പിടിച്ചടക്കുമെന്ന് സര്‍വെ ഫലം. ദേശീയ ചാനലായ ന്യൂസ് എക്സ്-ജന്‍കി ബാത്ത് സര്‍വ്വെയുടേതാണ് പ്രവചനം.
ആകെയുള്ള ആറുപത് സീറ്റില്‍ 31 മുതല്‍ 37 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. സി.പി.എം 23 മുതല്‍ 29 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും സര്‍വെ പ്രവചിക്കുന്നു.
ഫെബ്രുവരി 18ന് ആണ് തിരഞ്ഞെടുപ്പ്. 2013 ല്‍ അറുപതില്‍ 49 സീറ്റ് നേടിയായിരുന്നു മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എം സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയത്. ജനുവരി 31 നും ഫെബ്രുവരി മൂന്നിനും ഇടയിലാണ് സര്‍വെ നടത്തിയത്
ത്രിപുരയില്‍ എന്ത് വിലകൊടുത്തും ഭരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെയാണ് ത്രിപുരയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. മുതിര്‍ന്ന ബി.ജെ.പി. നേതാക്കളും കാബിനറ്റ് മന്ത്രിമാരുമായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി എന്നിവരെയും പാര്‍ട്ടി തിരഞ്ഞെടുപ്പ് പരിപാടിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്