തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും – സിതാറാം യെച്ചൂരി;
അക്രമരാഷ്ട്രീയം സിപിഐഎം നയമല്ലെന്ന് സിതാറാം യെച്ചൂരി. പ്രവര്‍ത്തകര്‍ക്കു നേരെ അക്രമണമുണ്ടായാല്‍ പ്രതിരോധിക്കും. ശത്രുക്കളെ ജനാധിപത്യപരമായ രീതിയിലൂടെ നേരിടുക എന്നതാണ് പാര്‍ട്ടിയുടെ നയം. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.
ഇടതു പാര്‍ട്ടികളുടെ ഐക്യം രാജ്യത്ത് ഉയര്‍ന്നു വരണം. ഇന്ത്യയുടെ ഭാവി തീരുമാനിക്കാന്‍ വരെ സാധിക്കുന്ന തരത്തിലേക്ക് ഇടതു ഐക്യത്ത് സാധിക്കുമെന്ന് യെച്ചൂരി പറഞ്ഞു. കേരളത്തിലെപ്പോലെ പാര്‍ട്ടി സംവിധാനം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുംഭകോണങ്ങളില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി മൗനേന്ദ്ര മോദിയായ മാറിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി. വിദേശയാത്രകളില്‍ മോദിയെ അനുഗമിക്കുന്ന വ്യവസായികള്‍ ആരെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുന്നു. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ബിജെപി ശ്രമിക്കുകയാണ്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്. ഇക്കാര്യത്തില്‍ സിപിഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നവഉദാരവത്കരണ നയങ്ങളോട് ഒത്തുതീര്‍പ്പ് അസാധ്യമാണ്. സിപിഎം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യം കടുന്നു പോകുന്നത് മുമ്പില്ലാത്ത വിധം വെല്ലുവിളി നിറഞ്ഞ നാളുകളിലൂടെയാണ്.
വ്യവസായികള്‍ തട്ടിപ്പ് നടത്തി രാജ്യം വിടുമ്പോഴും പ്രധാനമന്ത്രി ഒരക്ഷരം ഉരിയാുടുന്നില്ലെന്നും സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെ യെച്ചൂരി കുറ്റപ്പെടുത്തി. 2 കോടി തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോദിക്ക് അത് നിറവേറ്റാനായില്ല. കാര്‍ഷിക മേഖല ആകെ തകര്‍ന്നു. കറന്‍സി നിരോധനവും ജിഎസ്ടിയും നടപ്പാക്കിയത് കുത്തകമുതലാളിത്തത്തിന് വേണ്ടിയാണ്. അത് ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കൂടുതല്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളി. കറന്‍സി നിരോധനത്തിന ശേഷം നടപ്പാക്കാന്‍ തുടങ്ങിയ ഡിജിറ്റല്‍ ട്രാന്‍സ്സാക്ഷനും കുത്തകകളുടെ താല്‍പര്യപ്രകാരമാണ്. കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നതിന് 18000 കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാരിനായില്ല. അതേസമയം 2 ലക്ഷത്തി 40000 കോടി രൂപയാണ് വന്‍കിട കുത്തകകളുടെ വായ്പയായിനത്തില്‍ എഴുതിതള്ളിയത്. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എന്നീ പേരുകളില്‍ അസാധാരണ സാമ്യമുണ്ട്. കര്‍ഷകരുടെ വായ്പ എഴുതി തള്ളാത്ത സര്‍ക്കാര്‍ ഇതിലും മൂന്നിരട്ടി വരുന്ന തുകയാണ് കോര്‍പ്പറേറ്റുകള്‍ക്ക് ഒഴിവാക്കി കൊടുക്കുന്നത്.
ബിജെപി ആക്രമണണം രാജ്യത്ത് മുമ്പില്ലാത്തവിധം ശക്തമായതായി യെച്ചൂരി പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്