×

ഡീസലും പെട്രോളും തമ്മിലുള്ള വ്യത്യാസം വെറും ഏഴ് രൂപ;

തിരുവനന്തപുരം:ഒരു വര്‍ഷത്തിനിടെ ഡീസലിന് 10 രൂപയോളവും പെട്രോളിന് ഏഴ് രൂപയ്ക്കു മുകളിലും വില കൂടി. ഇതില്‍ പകുതിയും നികുതിയാണ്. കേന്ദ്ര സംസ്ഥാന സക്കാരുകള്‍ നികുതി വരുമാനം ഉയര്‍ത്താന്‍ മത്സരിക്കുമ്ബോള്‍ കഷ്ടത ജനങ്ങള്‍ക്കും. എല്ലാ സംസ്ഥാനങ്ങലും ഇതിന്റെ ഗുണഭോക്താക്കളാകുമ്ബോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിയുന്നില്ല. ജി എസ് ടിയില്‍ ഇന്ധനത്തേയും ഒഴിവാക്കിയാല്‍ വില കുറയും. എന്നാല്‍ അതിന് സര്‍ക്കാരുകള്‍ തയ്യാരുമല്ല.

ഡീസല്‍ വില റെക്കോര്‍ഡിലെത്തിയെങ്കിലും പെട്രോളിന്റെ റെക്കോര്‍ഡ് വിലയല്ല ഇപ്പോഴുള്ളത്. 2014 സെപ്റ്റംബര്‍ രണ്ടാം പകുതിയില്‍ പെട്രോള്‍ വില സംസ്ഥാനത്ത് 78.47 രൂപ വരെ എത്തിയിരുന്നു. അന്ന് അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 135 ഡോളറായിരുന്നു. പിന്നീടു രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില കുറഞ്ഞതോടെ അത് 10 രൂപയോളം ഇടിഞ്ഞ് എഴുപതില്‍ താഴെയെത്തിയെങ്കിലും 2017ന്റെ രണ്ടാം പകുതിയോടെ വീണ്ടും കുതിച്ചുയര്‍ന്നു.

2015 മുതല്‍ ഏപ്രില്‍ ഒന്നിനു തിരുവനന്തപുരത്തെ ഡീസല്‍ – പെട്രോള്‍ വിലയും വിലയിലുള്ള അന്തരവും:

2015 – ഡീസല്‍: 55.60 പെട്രോള്‍: 67.15 വ്യത്യാസം: 11.55
2016 – ഡീസല്‍: 52.56 പെട്രോള്‍: 63.50 വ്യത്യാസം: 10.94
2017 – ഡീസല്‍: 60.91 പെട്രോള്‍: 70.62 വ്യത്യാസം: 9.71
2018 – ഡീസല്‍: 69.66 പെട്രോള്‍: 77.03 വ്യത്യാസം: 7.37

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top