×

ഡിവൈഎഫ്‌ഐ നേതാവിന്‌ എട്ടിന്റെ പണി; സിഐ ശ്രീമോന്‍ പറയുന്നത്‌ ഇങ്ങനെ

സാധാരണ ഹോട്ടലാണെന്നു കരുതി പെലീസ് കാന്റീനില്‍ ചായ കുടിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാവിന് പൊലീസിന്റെ വക തന്നെ എട്ടിന്റെ പണി. രണ്ടു പൊറോട്ടയ്ക്കും രണ്ടു ചായയ്ക്കും പൊലീസ് കാന്റീനിലെ പാര്‍ക്കിങ് ചാര്‍ജുമായി മൊത്തം 357 രൂപയാണ് ഡിവൈഎഫ്‌ഐ നേതാവിന് ചെലവായത്.

പോലീസ് കാന്റീനില്‍ കുറഞ്ഞ വിലയില്‍ ഉഗ്രന്‍ ഭക്ഷണം ലഭിക്കുമെന്ന് തെടുപുഴ പൊലീസിന്റെ തന്നെ സന്ദേശം സോഷ്യല്‍ മീഡിയയില്‍ സന്ദേശം കണ്ടാണ് ഡിവൈഎഫ്‌ഐ മണക്കാട് മേഖലാ സെക്രട്ടറി പ്രമോദ് ബാബുവും സുഹൃത്തും പൊലീസ് കാന്റീനിലെത്തിയത്. രണ്ടു പേരും കൂടി രണ്ടു ചായയും രണ്ടു പൊറാട്ടയും കഴിച്ചു ഇറങ്ങി വണ്ടിയെടുക്കാന്‍ ചെന്നപ്പോഴാണ് സിഐ. എന്‍ജി ശ്രീമോനെ കണ്ടശേഷം പോയാല്‍ മതിയെന്ന് മറ്റൊരു പെലീസുകാരന്‍ പറഞ്ഞത്.

സിഐയുടെ അടുത്തെത്തിയപ്പോഴാണ് പ്രമോദ് ബാബുവിനും സുഹൃത്തിനും സംഗതി വ്യക്തമായത്. പൊറോട്ടയ്ക്കും ചായയ്ക്കും 57 രൂപ മാത്രമാണെങ്കില്‍ പൊലീസ് കാന്റീനില്‍ പാര്‍ക്ക് ചെയ്ത വകയില്‍ 300 രൂപയാണ് പിഴയടയ്ക്കാന്‍ പറഞ്ഞത്. അനധികൃതമായി പാര്‍ക്ക് ചെയ്തതിനാണ് പിഴയൊടുക്കാന്‍ പറഞ്ഞത്. പിഴയടച്ച പ്രമോദ് പോലീസിന്റെ നിലപാടിനെതിരേ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചതോടെയാണ് സംഭവം പുറലോകമറിയുന്നത. പാര്‍ക്ക് ചെയ്ത നോ പാര്‍ക്കിങ് ബോര്‍ഡില്ലെന്നും മുഖ്യമന്ത്രിക്കും പോലീസ് കണ്‍ട്രോള്‍ അതോറിറ്റിക്കും പരാതി നല്‍കിയെന്നും പ്രമോദ് അറിയിച്ചു.

സി.ഐ. എന്‍.ജി.ശ്രീമോന്റെ  നിലപാട്.

എന്നാല്‍, പോലീസ് സ്റ്റേഷന്‍ വളപ്പില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതതെന്നും നടപടി സ്വീകരിച്ചത് സ്റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥരാണെന്നുമാണ് സി.ഐ. എന്‍.ജി.ശ്രീമോന്റെ നിലപാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top