×

ഡല്‍ഹിയില്‍ ബി.ജെ.പിക്ക്​ ആഡംബര ആസ്​ഥാന മന്ദിരം; 17 മാസം കൊണ്ട്‌ പണി പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഏറ്റവും പുതിയ ആസ്​ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഡല്‍ഹിയിലെ ​ ദീന്‍ ദയാല്‍ ഉപാദ്യായ മാര്‍ഗിലെ ലുട്യേന്‍ ബംഗ്ലാ സോണിന്​ പുറത്തായിട്ടാണ്​​ പുതിയ ആഡംബര ആസ്​ഥാന മന്ദിരം.

ബി.ജെ.പി ദേശീയതയില്‍ പ്രതിജ്ഞാബദ്ധവും സത്യസന്ധമായ ജനാധിപത്യത്തിലും അധിഷ്​ടിതമായ പാര്‍ട്ടിയാണെന്ന്​​ ഉദ്​ഘാടന പ്രസംഗത്തില്‍ ​മോദി പറഞ്ഞു. ഇന്ത്യയില്‍ ഒരു രാഷ്​ട്രീയ പാര്‍ട്ടി രൂപികരിക്കുന്നത്​ പ്രയാസമുള്ള കാര്യമല്ലെന്നും ഒരോ പാര്‍ട്ടിക്കും അവരുടെതായ കാഴ്​ചപ്പാടുകളും തത്വങ്ങളും പ്രവര്‍ത്തന രീതിയുമായിരിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. ഒരു രാജ്യത്ത്​ പല പാര്‍ട്ടികളുണ്ടാവുന്നതാണ്​ ജനാധിപത്യത്തി​​െന്‍റ ​മനോഹാരിതയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതിനൂതനമായ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളടങ്ങുന്ന ആധുനികമായി നിര്‍മിച്ച ബഹുനില കെട്ടിടമാണ്​ മോദി ഇന്ന്​ ഉദ്​ഘാടനം ചെയ്​തത്​. ലുട്യേന്‍ ബംഗ്ലാ സോണില്‍ നിന്നും പാര്‍ട്ടി ഒാഫീസുകള്‍ മാറ്റണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്​ഥാനത്തിലായിരുന്നു​ പുതിയ കെട്ടിടത്തി​​െന്‍റ നിര്‍മാണം​.

കഴിഞ്ഞ വര്‍ഷം ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷായും മോദിയും ​ചേര്‍ന്നായിരുന്നു കെട്ടിടത്തിന്​ തറക്കല്ലിട്ടത്​. ഡിസൈന്‍ ഒരുക്കിയത്​ മുംബൈയിലുള്ള ആര്‍കിടെക്​ചര്‍ കമ്ബനിയാണ്​​. ഒാഡിറ്റോറിയവും പാര്‍ട്ടി ലീഡര്‍മാരുടെ ചര്‍ച്ചകള്‍ക്ക്​ വേണ്ടിയുള്ള മുറികളും പുതിയ മന്ദിരത്തിലുണ്ടാവും. മറ്റ്​ പാര്‍ട്ടി ഒാഫീസുകളെ വീഡിയോ കോണ്‍ഫറന്‍സ്​ വഴി ബന്ധിപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്​.

ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ, മുതിര്‍ന്ന നേതാവ്​ എല്‍.കെ അദ്വാനി, കേന്ദ്ര മന്ത്രിമാരായ സുഷമാ സ്വരാജ്​, രാജ്​നാഥ്​ സിങ്​, ധര്‍മേന്ദ്ര പ്രധാന്‍, പിയൂഷ്​ ഗോയല്‍ എന്നിവരും ചടങ്ങില്‍ പ​െങ്കടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top