ട്രംപിനെതിരെ തുറന്നടിച്ച് പോണ്‍ താരം സ്‌റ്റോമി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുണ്ടായിരുന്ന ബന്ധം ടെലിവിഷനില്‍ ഇന്ന് രാത്രി തുറന്നു പറയുമെന്ന് അമേരിക്കന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍.
2011ലെ അമേരിക്കന്‍ സെനറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഡേവിഡ് വിറ്റ്‌ലര്‍ക്കെതിരെ മത്സരിക്കുന്നതിന് വനിതാ സ്ഥാനാര്‍ഥിയെ തേടി നടക്കവെയായിരുന്നു സ്റ്റോമി അപേക്ഷ നല്‍കി രംഗത്ത് വന്നത്. വിനോദ മേഖലയില്‍ ഏറ്റവും മുതിര്‍ന്ന ഒരാളെയായിരുന്നു ആവശ്യം.
കുടുംബ ബന്ധങ്ങളില്‍ മൂല്യം കല്‍പ്പിച്ചിരുന്ന ലൂയിസിയാനയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഡേവിഡ് വിറ്റ്‌ലര്‍ വ്യഭിചാര കുറ്റങ്ങളില്‍ കുടുങ്ങി. എതിരാളികൾ പെട്ടെന്ന് മറ്റൊരു വികട ആശയം കൊണ്ടുവന്നു. “പുരുഷന്മാരുടെ വിനോദത്തിൽ ചരിത്രമുള്ള ഒരു സ്ഥാനാർത്ഥിയെ വേണം” അവർ പരസ്യം നൽകി. 2008 ൽ ഈ പരസ്യം കണ്ടു രംഗത്ത് വന്നതാണ് സ്റ്റോമി. വിറ്റ്‌ലറിന്റെ എതിരാളികള്‍ പ്രഖ്യാപിച്ചു: ഞങ്ങള്‍ക്ക് ഞങ്ങളുടെ പോണ്‍ നടിയെ കിട്ടി. ആളുകളുടെ സത്യസന്ധതയെ വെല്ലുവിളിക്കുകയായിരുന്നു അത്.
വിറ്റ്‌ലര്‍ക്കെതിരെ അന്ന് വന്ന സ്റ്റോമിക്ക് അതിലും പതിന്മടങ്ങു വലിയ ഇരയെക്കിട്ടി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുണ്ടായ ബന്ധത്തെക്കുറിച്ച് ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ അവർ മുമ്പ് തുറന്നടിച്ചിരുന്നു.
അന്‍ഡേവ്‌സണ്‍ കൂപ്പറുമായി ഞായറാഴ്ച നടക്കുന്ന അഭിമുഖത്തിലാണ് നടി മുഴുവൻ വെളിപ്പെടുത്തുക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുടുക്കിയേക്കാവുന്ന ഏറ്റവും വലിയ തുറുപ്പുചീട്ടായാണ് അമേരിന്‍ രാഷ്ട്രീയ വിലയിരുത്തലുകള്‍ ഈ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയെ കാക്കുന്നത്.
അതിനിടെ ട്രംപിനെതിരായ സ്റ്റോമിയുടെ ആരോപണങ്ങള്‍ ട്രംപ് അനുകൂലികള്‍ അടിച്ചമര്‍ത്തുന്നതിനായി ശ്രമിക്കുന്നുണ്ട്.
എന്റെ മകള്‍ സ്റ്റോമിയല്ല, സ്‌റ്റെഫാനിയാണ്, സ്റ്റോമിയുടെ അമ്മ ഷീല ഗ്രിഗറി.
ബാറ്റണ്‍ റോഗില്‍ 1979ലാണ് സ്‌റ്റെഫാനി ഗ്രിഗറി ക്ലിഫോര്‍ഡ് ജനിക്കുന്നത്. ട്രക്കിങ് കമ്പനിയുടെ മാനേജറായി ജോലി നോക്കിയിരുന്ന അമ്മയ്‌ക്കൊപ്പം സ്‌റ്റെഫാനി വളര്‍ന്നു. നൃത്തങ്ങളില്‍ ഏറെ തല്‍പ്പരയായിരുന്ന അവളുടെ ആഗ്രഹങ്ങളില്‍ മാതാപിതാക്കള്‍ക്ക് അത്ര മതിപ്പുണ്ടായിരുന്നില്ല.
തന്റെ ഇഷ്ടപ്രകാരം ജീവിക്കുന്നതിന് അവള്‍ 17 വയസ്സില്‍ വീടുവിട്ടിറങ്ങി. തന്റെ 21ാം വയസ്സില്‍ സ്റ്റോമി എന്ന പേരില്‍ തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. കാമറക്ക് മുന്നിലും പിന്നിലും അവൾ തിളങ്ങി. പോൺ ഓസ്കാർ എന്നറിയപെടുന്ന എ വി എൻ അവാർഡ് 2004 ൽ നേടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്