ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം; പരാജയപ്പെട്ടാല്‍ നിലപാട് മാറ്റുമോയെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കേണ്ട എന്ന തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയെ സഹകരിപ്പിക്കാന്‍ സിപിഐ ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടില്ല. മാണി ഇല്ലാതെയും ചെങ്ങന്നൂരില്‍ തങ്ങള്‍ ജയിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ ജയിക്കാതിരിക്കാന്‍ അത്ര മോശമായ പ്രവര്‍ത്തനമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും കാനം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കാന്‍ ഡല്‍ഹിയില്‍ നടന്ന സിപിഎം-സിപിഐ ദേശീയ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന നേതാക്കള്‍ എടുക്കട്ടെയെന്നായിരുന്നു യോഗത്തിലെ ധാരണ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്