×

ജോസ് കെ മാണിക്ക് പെണ്ണെന്ന് കേട്ടാല്‍ ഭ്രാന്താണ്; (Video) ……………..വച്ചാണ് ആദ്യം സരിതയെ പീഡിപ്പിച്ചത്; പിസി ജോര്‍ജ്

 

കൊച്ചി: സോളാര്‍കേസില്‍ ജോസ് കെ. മാണി വേണ്ടാതീനം കാണിച്ചു, പെണ്ണെന്നു പറഞ്ഞാല്‍ അവന് ഭ്രാന്താ.. പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. മംഗളത്തോടാണ് വെളിപ്പെടുത്തല്‍. കോട്ടയത്ത് കേരളാ കോണ്‍ഗ്രസിന്റെ സമ്മേളനം നടത്തിയിരുന്നു. അന്ന് 15,000 പേരെ പങ്കെടുപ്പിച്ചാല്‍ പട്ടിക്ക് കൊടുക്കാവുന്ന ചോറ് കഴിക്കുമെന്ന് ജോര്‍ജ് വീമ്ബ് പറഞ്ഞു. എന്നാല്‍ സമ്മേളനം വിജയമായി. ഇതിന്റെ ക്രെഡിറ്റ് ജോസ് കെ മാണിക്ക് കിട്ടി. ഇതോടെയാണ് പിസി ജോര്‍ജ് വ്യക്തിപരമായ ആരോപണവുമായി രംഗത്ത് വന്നത്.

മകനെന്ന് പറഞ്ഞാല്‍ ഇതു പോലെ പൊരിഞ്ഞവന്‍. പെണ്ണെന്ന് പറഞ്ഞാല്‍ ഭ്രാന്താണ്. സരിത അസാധ്യ കഴിവുള്ള പെണ്‍കുട്ടിയാണ്. സോളാര്‍ ലൈസന്‍സിന് വേണ്ടി ഇറങ്ങി പുറപ്പെട്ടതാണ് പെട്ടത്. ആദ്യം വിമാനത്താവളത്തില്‍ വച്ചാണ് പീഡിപ്പിച്ചത്. അത് എന്താണെന്ന് പറയാന്‍ കഴിയില്ല. എംപി ക്വാട്ടേഴ്സില്‍ കൊണ്ടു പോയി ആവശ്യത്തിന് വ്യഭിചാരം നടത്തിയിട്ടുണ്ട്.

ജോസ് കെ മാണി പീഡിപ്പിച്ചെന്ന് ആദ്യം പറഞ്ഞപ്പോള്‍ സരിതയെ കൊണ്ട് തനിക്കെതിരെ പറയിച്ചു. പിസി ജോര്‍ജ് വൃത്തികേട് പറയുന്നു. ജോസ് കെ മാണിയെ അറിയില്ലെന്ന് പറഞ്ഞു. ജോസ് കെ മാണി ഡിജിപിക്ക് പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. 21 വയസ്സുകാരനായ പ്രായപൂര്‍ത്തിയായ ആള്‍ 18 വയസ്സുകാരിയുമായി ബന്ധപ്പെട്ടാല്‍ ആര്‍ക്കും പ്രശ്നമല്ല. പക്ഷേ ഒരു സ്ത്രീ ഒരു പൊതുപ്രവര്‍ത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാന്‍ വന്നാല്‍ അവളുടെ ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ്.-പിസി ജോര്‍ജ് പറയുന്നു.

കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ മഹാ സമ്മേളനത്തില്‍ 15000 പേര്‍ തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എയുടെ വെല്ലുവിളി. ഇതില്‍ പ്രതിഷേധിച്ച്‌ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനു വേണ്ടി നായയ്ക്ക് ചോറ് നല്‍കി പ്രതിഷേധിച്ചു. കോട്ടയം നഗരത്തിലായിരുന്നു പ്രതിഷേധം. കേരളാ കോണ്‍ഗ്രസ് സമ്മേളനത്തെ വെല്ലുവിളിച്ച ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച്‌ കാണിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ ചെലവില്‍ പി.സി. ജോര്‍ജ്ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച്‌ പാലഭിഷേകം നടത്താമെന്നും ചോറുവിളമ്ബല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്ബില്‍ പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top