×

ചേന്നാസ്‌ തന്ത്രി എതിര്‍ത്തു; വിവാദ തീരുമാനം പിന്‍വലിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിന്‍വലിച്ചു. പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്ക് പങ്കെടുക്കാമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. തന്ത്രിയുടേയും ഭക്ത സംഘടനകളുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.

പ്രസാദ ഊട്ടില്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്  ദേവസ്വം മന്ത്രിയ്ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു നേരത്തെ പ്രസാദ ഊട്ട് നല്‍കിയിരുന്നു. നിലവില്‍, ക്ഷേത്രത്തിനു പുറത്തുള്ള ഹാളിലേയ്ക്കു മാറ്റി. അതുക്കൊണ്ടുതന്നെ പ്രസാദ ഊട്ട് ആര്‍ക്കു വേണമെങ്കിലും കഴിക്കാമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. ഇങ്ങനെ, പ്രസാദ ഊട്ട് പുറത്തേയ്ക്കു മാറ്റിയത് ആചാരലംഘനമാണെന്ന് തന്ത്രി ചേന്നാസ് നാരായണന്‍ നന്പൂതിരിപ്പാട് പറഞ്ഞു. .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top