ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികള്‍ക്കുമെതിരെ രണ്ടില സ്ഥാനാര്‍ത്ഥിയും
ആലപ്പുഴ: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് എതിരെ രണ്ടില ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയുമുണ്ടായേക്കുമെന്ന് സൂചനകള്‍ ലഭിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന അഭിപ്രായവുമായി പ്രാദേശിക നേതൃത്വം. ഒരുമുന്നണിയിലും ഉള്‍പ്പെടാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായാണ് ജില്ലയിലെ പ്രാദേശിക നേതൃത്വവുമായി കെഎം മാണി കൂടിക്കാഴ്ച നടത്തിയത്. മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും സ്വാധീനമുള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സ്വീകരിക്കുന്ന നിലപാടുകളും നിര്‍ണായകമാവും.
എന്നാല്‍ ഇത്തരം നീക്കം എല്‍ഡിഎഫിന് വിജയപ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണ നേട്ടത്തിന് പകിട്ടേകാന്‍ പിണറായി വിജയന് ചെങ്ങന്നൂരില്‍ വിജയിക്കുകയെന്നത് അത്യാന്താപേക്ഷിതമാണ്. ശ്രീധരന്‍പിള്ളയും പി സി വിഷ്‌ണുനാഥും തന്നെയാണ് ഇക്കുറിയും സ്ഥാനാര്‍ത്ഥികള്‍. സിപിഎം സ്ഥാനാര്‍ത്ഥിയുടെ പേര് നിശ്ചയിച്ചിട്ടില്ല. വിജ്ഞാപനത്തിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്