ചെങ്ങന്നൂരിലെ രണ്ടില സ്ഥാനാര്‍ത്ഥിത്വം ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും
കോട്ടയം : കേരള കോണ്‍ഗ്രസ് നേതാക്കളുടെ ഉടമസ്ഥതയിലും പാര്‍ട്ടിയുടെ ഉന്നമനം ലക്ഷ്യമിട്ടും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് ജോസഫ് ഗ്രൂപ്പിന് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിത്വം വിട്ടുനല്‍കുന്ന വാര്‍ത്ത വന്നിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോഷക സംഘടനയായ കേരളാ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന് നേതൃത്വം കൊടുത്തിട്ടുള്ള നേതാക്കന്മാരില്‍ ഒരാളാണ് അഡ്വ: രാഖേഷ് ഇടപ്പുരയ്‌ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്നാണ് ഇപ്പോള്‍ പറയപ്പെടുന്നത്. അഡ്വ: രാഖേഷ് ഇടപ്പുര തന്റെ അഭിഭാഷക വൃത്തിയിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്, ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അദ്ധേഹം ഒരു ഈഴവ സമുദായഗവുമാണ് ഇതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു ഘടകമായി മാറാനിടയുണ്ട്. കാരണം പാര്‍ട്ടിയില്‍ ഈഴവ സമുദായത്തില്‍നിന്നും ഒഴികെ മറ്റെല്ലാ സമുദായങ്ങളില്‍ നിന്നും നേതാക്കന്മാര്‍ ഉണ്ട്. മുസ്ലീം സമുദായത്തില്‍നിന്നും അഡ്വ:മുഹമ്മദ് ഇക്‌ബാല്‍, നായര്‍ സമുദായാഗമായ ജയരാജ് തുടങ്ങിയ നേതൃനിരയുണ്ട്.
എന്നാല്‍ കഴിഞ്ഞ 50 വര്‍ഷം പിന്നിട്ട പാര്‍ട്ടിക്ക് ഈഴവ സമുദായത്തില്‍ നിന്നും പ്രാതിനിധ്യം ഇല്ലാ എന്നുള്ളത് ഒരു പോരായ്‌മയായാണ് നേതൃത്വം കാണുന്നത്. ഈഴവ സമുദായത്തില്‍ നിന്നും ഉള്ള ഒരു നേതാവിലൂടെ പാര്‍ട്ടിക്ക് ഈ സമുദായത്തിന്റെ വോട്ട് ബാങ്കിലേക്ക് ഇറങ്ങി ചെല്ലാന്‍ സാദിക്കും എന്നവിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹാശിസുകളോടെ രൂപം കൊണ്ട പുതിയ പാര്‍ട്ടിയായ BDJSന്റെ വരവോടേ ഏറ്റുമാനൂര്‍, തിരുവല്ലാ, കുട്ടനാട് പോലെയുള്ള മണ്ടലത്തിലുണ്ടായ അപ്രദീക്ഷിതമായ ഇലക്ഷന്‍ പരാജയത്തില്‍ നിന്നും പാര്‍ട്ടിക്ക് ഇക്കാര്യം ബോദ്യപ്പെട്ടിട്ടുള്ളതുമാണ്.
കഴിഞ്ഞ നിയമസഭ ഇലക്ഷനില്‍ BDJS ന്റെ വരവോടെ UDF നഷ്ടപ്പെട്ട സിറ്റിംഗ് സീറ്റാണ് ചെങ്ങന്നൂര്‍. കാരണം ഈ മേഘലകളില്‍ ഈഴവ സമുദായം ഒരു നിര്‍ണായക ശക്തിയാണ് അതിനാല്‍ ചെങ്ങന്നൂരില്‍ മറ്റാരേക്കാളും ഒരു ഈഴവ സ്ഥാനാര്‍ത്ഥിയിലൂടെ കേരള കോണ്‍ഗ്രസിന് രണ്ടില ചിഹ്നത്തില്‍ വിജയിച്ചു കയറാനാകും എന്നതും. ഒപ്പം ശിവഗിരി മഠവുമായുള്ള അഡ്വ: രാഖേഷ് ഇടപ്പുരയുടെ അടുപ്പവും കേരള കോണ്‍ഗ്രസിന് പ്രതീക്ഷനള്‍കുന്ന ഒന്നാണ്. കേരള കോണ്‍ഗ്രസിന്റെ ഈ പഴയ സീറ്റ് തിരിച്ചുപിടിക്കാന്‍ അതേജില്ലക്കാരാനായ ഈ തീപ്പൊരി യുവനേതാവിനേ രംഗത്തിറക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഡ്വ: രാഖേഷ് ഇടപ്പുരയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ജോസഫ് ഗ്രൂപ്പിന് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പി സി വിഷ്‌ണു നാഥിനെ തോല്‍പ്പിക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കള്‍ പ്രതികരിച്ചിട്ടുണ്ട്. ഇതോടെ ഉമ്മന്‍ചാണ്ടിയും രമേശും കുഞ്ഞാലിക്കുട്ടിയുമടങ്ങുന്ന യുഡിഎഫ് നേതൃത്വത്തില്‍ നിന്ന് പി ജെ ജോസഫിനെയും കൂട്ടരേയും അകറ്റി നിര്‍ത്താനും പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വര്‍ഷം തന്നെ എല്‍ഡിഎഫിലേക്ക് ചേക്കേറാനുമാണ് മാണി ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. എന്നാല്‍ ആ പരിപ്പ് ഈ സാഹചര്യത്തില്‍ വേവില്ലെന്നാണ് ഒരു ഉന്നത നേതാവ് ഗ്രാമജ്യോതി ന്യൂസിനോട് പ്രതികരിച്ചത്.
ചെങ്ങന്നൂരില്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്‍ഡിഎ മുന്നണികള്‍ ഹിന്ദു സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തുന്നത്. വോട്ടര്‍മാരില്‍ 68 ശതമാനത്തോളം ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള മണ്‌ഡലമാണ് ചെങ്ങന്നൂര്‍. സി എസ് സുജാതയും ശ്രീധരന്‍പിള്ളയും പി സി വിഷ്‌ണുനാഥുമാണ് അവിടുത്തെ മുന്നണി സ്ഥാനാര്‍ത്ഥികള്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്