ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കി; ബിനോയ് ഞായറാഴ്ച കേരളത്തിലെത്തും
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായുള്ള ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി. കോടതിക്ക് പുറത്ത് നടത്തിയ ചര്‍ച്ചയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഒമാന്‍ സ്വദേശി ഹസന്‍ മര്‍സൂക്കി അപേക്ഷ നല്‍കി. പണം നല്‍കാതെയാണ് കേസ് അവസാനിപ്പിച്ചതെന്ന് ബിനോയ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കേസ് ഒത്തുതീര്‍പ്പായതോടെ യാത്രാവിലക്ക് നീക്കാന്‍ ബിനോയ് കോടിയേരി കോടതിയില്‍ അപേക്ഷ നല്‍കി. ഞായറാഴ്ച ബിനോയ് നാട്ടിലെത്തുമെന്നാണ് സൂചന. ഹസന്‍ മര്‍സൂഖി സ്വയം കേസ് പിന്‍വലിക്കുകയായിരുന്നുവെന്ന് ബിനോയ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ചെക്ക് കേസുകള്‍ ഗള്‍ഫ് ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന പ്രചരണങ്ങള്‍ വസ്തുതയുമായി ബന്ധമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്