×

ചാട്ടവാര്‍ കൊണ്ട് പുറം അടിച്ചു പൊളിച്ചു ദു:ഖവെള്ളി ആചരിക്കുന്ന നൈജീരിയക്കാര്‍

ലോകമാകമാനം വിശ്വാസികള്‍ ദു:ഖവെള്ളി ആചരിച്ചു. യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ പീഡന സ്മരണ പുതുക്കിയുള്ള ആഘോഷത്തില്‍ പലരും വിശ്വാസ നിഷ്ഠയാല്‍ സ്വയം പീഡിപ്പിക്കാനും ഈ അവസരത്തില്‍ തയ്യാറായി. കൈകാലുകളില്‍ ആണിയടിച്ച്‌ കയറ്റി സ്വയം കുരിശിലേറുകയായിരുന്നു ഫിലിപ്പിനോകള്‍ ചെയ്തത്. എന്നാല്‍ ചാട്ടവാറ് കൊണ്ട് പുറം പൊളിച്ചടിച്ചാണ് നൈജീരിയക്കാര്‍ ദുഃഖ വെള്ളി ആചരിച്ചിരിക്കുന്നത്. ലണ്ടന്‍ ട്രാഫാല്‍ഗര്‍ സ്‌ക്വയറില്‍ കള്ളന്മാര്‍ക്കൊപ്പം കുരിശിലേറിയ യേശുവിന്റെ പ്രതീകാത്മക രൂപവും ശ്രദ്ധേയമായിരുന്നു.

സിഡ്‌നിയിലെ വിവിധ ഭാഗങ്ങളിലും കുരിശുയാത്രകളും മറ്റും നടന്നിരുന്നു. സിബിഡിയിലെ മാര്‍ട്ടിന്‍ പാലസില്‍ 24കാരനായ വിദ്യാര്‍ത്ഥി അലെക് ഗ്രീന്‍ കുരിശും ചുമന്നെത്തിയിരുന്നു. ഇത് കാണാനായി നൂറ് കണക്കിന് പേരാണെത്തിയിരുന്നത്. ഇറ്റലിയിലെ സൊറെന്റോയില്‍ നിരവധി പേര്‍ കുരിശ് യാത്രക്കും കുരിശേറലിനും വിധേമായിരുന്നു. സ്‌പെയിനിലെ സമോറയിലും വൈവിധ്യമാര്‍ന്നതും പരമ്ബരാഗതമാര്‍ന്നതുമായ ദുഃഖ വെള്ളി ചടങ്ങുകള്‍ വിശ്വാസികള്‍ക്ക് കരുത്ത് പകര്‍ന്നിരുന്നു.

ചര്‍ച്ച്‌ ഇത്തരത്തിലുള്ള സ്വയം പീഡനങ്ങളെയും കുരിശാരോഹണത്തെയും ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ആര്‍ക്കിയോഡയസ് ഓഫ് മനിലയുടെ വക്താവായ ഫാദര്‍ റോയ് ബെല്ലെന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ മാത്രമാണ് വിശുദ്ധവാരത്തില്‍ വിശ്വാസികളോട് നിര്‍ദ്ദേശിക്കാറുള്ളതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

വിവിധ യൂറോപ്യന്‍രാജ്യങ്ങളിലും അമേരിക്കയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലും ദുഃഖവെള്ളി ആചരിച്ചിരുന്നു. റേസര്‍ ബ്ലേഡുകള്‍ കൊണ്ട് തങ്ങളുടെ പുറക് വശത്ത് ആഞ്ഞടിച്ചായിരുന്നു ഫിലിപ്പിനോ കത്തോലിക്കരില്‍ ചിലര്‍ തെരുവുകളിലൂടെ മാര്‍ച്ച്‌ നടത്തിയിരുന്നത്. മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച ഇവര്‍ ഇത്തരത്തില്‍ സ്വയം പീഡിപ്പിച്ചായിരുന്നു ദൈവത്തോട് കൂടുതലായി അടുത്തത്. ഇത്തരത്തില്‍ സ്വയം പീഡിപ്പിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങള്‍ ഇല്ലാതാവുമെന്നും രോഗങ്ങള്‍ സുഖപ്പെടുമെന്നും ആഗ്രഹങ്ങള്‍ സഫലമാകുമെന്നുമാണ് അവര്‍ വിശ്വസിക്കുന്നത്.

ഇത്തരത്തില്‍ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാകരുതെന്ന് ചര്‍ച്ചില്‍ നിന്നും നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും നിരവധി പേര്‍ സ്വയം കുരിശ് ചുമന്ന് പീഡനങ്ങള്‍ ഏറ്റ് വാങ്ങി കുരിശിലേറാന്‍ തയ്യാറായിരുന്നു. 300 വര്‍ഷം സ്‌പെയിനിന്റെ കോളനിയായതിലൂടെയാണ് ഫിലിപ്പീന്‍സില്‍ ക്രിസ്തുമതത്തിന് വന്‍ പ്രചാരണമുണ്ടായത്. ഫിലിപ്പീന്‍സില്‍ ജനസംഖ്യയില്‍ 80 ശതമാനവും കത്തോലിക്കന്മാരാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും കുരിശാരോഹരണം വിവിധ രീതികളില്‍ ആചരിച്ചിരുന്നു. ടൗണുകളിലും സ്‌ക്വയറുകളിലും ആളുകള്‍ കുരിശ് യാത്രകള്‍ നടത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top