×

ചര്‍ച്ച ചെയ്ത് സമയം പാഴാക്കാനില്ല ; കോണ്‍സ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അഖിലേഷ് യാദവ്

ലഖ്നോ: കോണ്‍സ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയിട്ടും യു.പി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നിലപാടുമായി അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്. സഖ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമയം പാഴാക്കലാണെന്നും 2019 ലെ പൊതു തിരഞ്ഞെടുപ്പിനായി സമാജ്വാദി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുള്ളതാണെന്നും, ഇപ്പോള്‍ ഒരു പാര്‍ട്ടിയുമായുള്ള സഖ്യത്തെ കുറിച്ചും താന്‍ ചിന്തിക്കുന്നില്ലെന്നും, സഖ്യ ചര്‍ച്ചകളും സീറ്റ് വിഭജനവും വളരെ അധികം സമയം പാഴാക്കുമെന്നും, സീറ്റുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഖിലേഷ് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളെ സ്വാഗതം ചെയ്യുമെന്നും അഖിലേഷ് സൂചിപ്പിച്ചു.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്ബായി കഠിനാധ്വാനം വേണമെന്നും, തങ്ങള്‍ നിലവില്‍ ഒരോ സീറ്റിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് പ്രാദേശിക സമവാക്യങ്ങള്‍ തേടുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു. സംഘടന ശക്തമായ ഇടങ്ങളിലെല്ലാം മത്സരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മാത്രമല്ല, തങ്ങള്‍ക്ക് മധ്യപ്രദേശ്. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ശക്തമായ സംഘടനാ അടിത്തറയുണ്ടെന്നും, ഉത്തരാഖണ്ഡിലും രാജസ്ഥാനിലും തങ്ങള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി വിജയിച്ചത് ജനങ്ങളെ വിഡ്ഢിയാക്കിയാണെന്നും, തങ്ങളുടെ വോട്ടല്ല, ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ വോട്ടുകളാണ് ബി.ജെ.പിയിലേക്ക് മറിഞ്ഞതെന്നും, ഇപ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ തെറ്റ് മനസ്സിലായിട്ടുണ്ടെന്നും, തങ്ങള്‍ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ അവരുടെ ബോര്‍ഡ് വെച്ച്‌ ചെയ്യുക മാത്രമാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നതെന്നും, ഇത് പരാജയപ്പെട്ട സര്‍ക്കാറാണെന്നും അഖിലേഷ് ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top