ഗുജറാത്തില്‍ ബുള്‍ഡോസര്‍ കയറ്റി 100 ലക്ഷം രൂപയുടെ മദ്യ കുപ്പികള്‍ പൊട്ടിച്ചു
രാമോലില്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് പിടിച്ചെടുത്ത ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ മദ്യ ഉത്പാദനം, വില്‍പ്പന, കൈവശം വെയ്ക്കല്‍ എന്നിവയ്ക്ക് കര്‍ശനമായ നിര്‍ദേശങ്ങളുണ്ട്. രാമോലില്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപയുടെ മദ്യമാണ് ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചത്. ഗ്രൗണ്ടില്‍ മദ്യ കുപ്പികള്‍ നിരത്തി അതിനു മുകളിലേയ്ക്ക് വണ്ടി കയറ്റി പൊട്ടിച്ച് കളയുകയായിരുന്നു.
ഗാന്ധിജിയുടെ ജന്മദേശമായ ഗുജറാത്തില്‍ 1960ല്‍ സംസ്ഥാന രൂപീകരണ സമയത്ത് തന്നെ മദ്യനിരോധനം ഉണ്ടായിരുന്നു. ഇതു മാറാതെ തുടരുകയായിരുന്നു. പക്ഷേ മദ്യത്തിന്റെ കള്ളക്കടത്ത് വര്‍ധിക്കുന്നത് പോലീസിനും മറ്റു അധികൃതര്‍ക്കും വലിയ തലവേദനയാണ്. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി മിന്നല്‍ റെയ്ഡ് നടത്തി മദ്യം പിടിച്ചെടുത്ത് ഇടയ്ക്കിടെ നശിപ്പിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്