ക്ഷേത്രത്തിലെ അന്നദാനത്തിനിടെ യുവാക്കളെ വെട്ടിവീഴ്ത്തി: മൂന്നംഗ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒളിവില്‍
കൊല്ലം: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അന്നദാനത്തിനിടെ മാരകായുധങ്ങളുമായി കാറിലെത്തിയ മൂന്നംഗ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു ശാസ്താംകോട്ട പോരുവഴി ശാസ്താംനട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം.
അമ്ബലത്തുംഭാഗം സ്വദേശി അനന്ദു ഭവനില്‍ അനില്‍കുമാര്‍ (40),മഞ്ജുഭവനില്‍ മനു(35),ചിറയുടെ വടക്കതില്‍ ജയപ്രകാശ് (40)എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോരുവഴി അമ്ബലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടില്‍ അന്‍സില്‍, ഹസീനാ മന്‍സിലില്‍ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ യുവാവ് എന്നിവരെ പ്രതികളാക്കി ശൂരനാട് പൊലീസ് കേസ്സെടുത്തു.സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലാണ്.പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് വിവരം.
മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി കഞ്ഞിസദ്യ നടക്കവേയായിരുന്നു സംഭവം. ക്ഷേത്ര മൈതാനിയില്‍ അന്നദാനത്തില്‍ പങ്കെടുത്തവരുടെ ഇടയിലേക്ക് മാരുതി സ്വിഫ്റ്റ് കാര്‍ ഓടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.പൊടിയും മണ്ണും ചപ്പുചവറ്റുകളും മറ്റും കഞ്ഞിയിലും കറിയിലും വീണതിനെതുടര്‍ന്ന് ഭക്തജനങ്ങള്‍ ഇതിനെ ചോദ്യം ചെയ്തു.
ഇതില്‍ പ്രകോപിതരായ അക്രമികള്‍ വാഹനത്തില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച് യുവാക്കളെ വെട്ടി വീഴ്ത്തുകയായിരുന്നു.അക്രമത്തിനു ശേഷം സംഘം കാറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പൊലീസ് അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികള്‍ എത്തിയ കാര്‍ കൊല്ലം അഷ്ടമുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്.സംഭവത്തില്‍ പ്രതിഷേധിച്ച് ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ ശാസ്താംനട ടൗണില്‍ പ്രകടനം നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് പോരുവഴി പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.രാവിലെ 6 മണിക്ക് തുടങ്ങി വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.ഗതാഗതം,പത്രം, പാല്‍, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്