കോടതി പരാമര്‍ശം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടി ; സുധീരന്‍
തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയോ എന്ന കോടതി പരാമര്‍ശം ഗൗരവമേറിയതാണ്. തോമസ് ചാണ്ടി സ്വയം രാജിവയ്ക്കില്ല. അതിനാല്‍ മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി എഴുതിവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പിണറായി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജി വാങ്ങിയ മുഖ്യമന്ത്രി എന്തുകൊണ്ട് തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നില്ല. കോടതി പരാമര്‍ശം മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനുള്ള തിരിച്ചടി കൂടിയാണെന്നും സുധീരന്‍ പറഞ്ഞു. ഇനിയും തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനു പിടിച്ചു നില്‍ക്കാനാകില്ല. കോടതി പരാമര്‍ശത്തിലൂടെ സര്‍ക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി പരാമര്‍ശം വന്നപ്പോള്‍ യുഡിഎഫ് മന്ത്രിമാര്‍ മാറി നിന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്