‘കേസൊക്കെ നടത്താന്‍ കഴിവുള്ളവരാണല്ലോ വ്യവസായം നടത്തുന്നത്’ ; രാഷ്ട്രീയപ്രശ്നമല്ലെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം : ബിനോയി കോടിയേരി പണം വാങ്ങിയത് രാഷ്ട്രീയപ്രശ്നമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിനെയോ കോടിയേരി ബാലകൃഷ്ണനെയോ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. വ്യവസായം നടത്തുന്നവര്‍ക്ക് കേസുകള്‍ നടത്താനും കഴിയുമെന്ന് കാനം പറഞ്ഞു.
ഇത് തികച്ചും വ്യക്തിപരമായ വിഷയമാണ്. അയാള്‍ക്കെതിരെ ഇപ്പോള്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ ആ രാജ്യത്തെ നിയമം അനുസരിച്ച് പ്രശ്നങ്ങള്‍ക്ക് അവിടെ പരിഹാരം ഉണ്ടാകും. ആ കേസൊക്കെ നടത്താന്‍ കഴിവുള്ളവരാണല്ലോ വ്യവസായം നടത്തുന്നത്.
ഇവിടെ ആര്‍ക്കും ഇതിനെ സ്വാധീനിക്കാന്‍ കഴിയില്ല. നിയമപ്രകാരം കേസിനെ നേരിടാനേ കഴിയൂ എന്നും കാനം വ്യക്തമാക്കി. ബിനോയിക്കെതിരായ ചെക്ക് തട്ടിപ്പ് കേസില്‍ സിപിഎം ഇടപെടില്ലെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയും വ്യക്തമാക്കിയിരുന്നു. കേസുണ്ടെങ്കില്‍ ബിനോയി തീര്‍ത്തുകൊള്ളും. കേസ് പാര്‍ട്ടിയോ നേതാക്കളോ ഇടപെട്ട ധന ഇടപാടല്ലെന്നും എസ്‌ആര്‍പി അഭിപ്രായപ്പെട്ടു.
ബിനോയിക്ക് യാത്രാവിലക്ക് ഉള്ള കാര്യം ബിനോയിയുടെ സഹോദരന്‍ ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ പറയുന്ന പോലെ 13 കോടിയല്ല. ഒരു 72 ലക്ഷത്തിന്റെ കടമാണ് ഉള്ളത്. തങ്ങള്‍ നടത്തുന്ന ഇടപാടിലേക്ക് അച്ഛനെ വലിച്ചിഴക്കേണ്ട. അവന്‍ അവിടെ നിന്നോട്ടെ. ഇപ്പോള്‍ നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്