×

കേരളത്തിലെ ഏറ്റവും വലിയ അഗ്നിബാധ, 500 കോടിയുടെ നഷ്ടം

മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം ഒരു രാത്രി മുഴുവന്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവില്‍ നിയന്ത്രണവിധേയമാക്കി. അവസാന കനല്‍ കെടുംവരെ അഗ്നിരക്ഷാ പ്രവര്‍ത്തനം തുടരുമെന്ന് സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്ന ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍ വ്യക്തമാക്കി. 500 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കമ്ബനി മാനേജ്മെന്റ് അധികൃതരെ അറിയിച്ചത്.

പൊലീസിന്റെയും അഗ്നിശമനസേനയുടെയും കരുതലോടെയുള്ള പ്രവര്‍ത്തനമാണ് തീ പരിസരത്തേക്ക് വ്യാപിക്കുന്നത് തടയാനും വന്‍ ദുരന്തം ഒഴിവാക്കാനും സഹായകരമായത്. തിരുവനന്തപുരം , കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നും എയര്‍പോര്‍ട്ട്, വി.എസ്.എസ്.സി എന്നിവിടങ്ങളിലും നിന്നുള്ള 50 ഓളം ഫയര്‍ യൂണിറ്രുകള്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്താണ് കേരളം കണ്ട ഏറ്റവും വലിയ അഗ്നി ബാധ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തില്‍ അട്ടിമറി സാദ്ധ്യത കണക്കിലെടുത്ത് തീ പൂര്‍ണമായും കെട്ടശേഷം കമ്ബനിയില്‍ ഫോറന്‍സിക്, കെ.എസ്.ഇ.ബി, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ഉദ്യോഗസ്ഥരെത്തി തെളിവുകള്‍ ശേഖരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top