×

കേന്ദ്രമന്ത്രി ജാവേദക്കറിനും മുന്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി റാണെയ്‌ക്കുമൊപ്പം വി മുരളീധരനും എതിരില്ലാതെ രാജ്യസഭയിലേക്ക്

മുംബൈ: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ മൂന്ന് സീറ്റുകളിലേക്ക് നാലാമത് ഒരാള്‍ കൂടി പത്രിക നല്‍കിയിരുന്നു. ഈ പത്രിക പിന്‍വലിച്ചതോടെയാണ് മുരളീധരന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായത്. ഇതോടെ വി. മുരളീധരന്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ നിന്ന് പത്രിക സമര്‍പ്പിച്ച ആറ് പേരും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ ഒഴിവുവന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്ന് എണ്ണം ബി.ജെ.പിയും ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതവും ജയിക്കുമെന്നാണ് കണക്ക്. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ വിജയ രഹത്കറും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്നു. അവസാന ദിവസമായ ഇന്ന് വിജയ രഹത്കര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. ഇതോടെ മത്സരം ഒഴിവായി.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ എന്നിവരാണ് വി. മുരളീധരന് പുറമെ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് എത്തുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുമാര്‍ കേത്കര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി, അനില്‍ ദേശായി (ശിവസേന), വന്ദന ചവാന്‍ (എന്‍.സി.പി).

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top