കെ പി സി സി അദ്ധ്യക്ഷ പദവിയിലേക്ക് കെ . സുധാകരന്‍, ഹൈക്കമാന്‍ഡ് വിളിപ്പിക്കും
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായതിന് പിന്നാലെ കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനാകുമെന്ന് ഉറപ്പായി. മുല്ലപ്പളളി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നല്‍കാന്‍ ആലോചന. മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്ബ് ഡല്‍ഹിയില്‍ വച്ചു തന്നെ സ്ഥാനമൊഴിയാനുളള സന്നദ്ധത മുല്ലപ്പളളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.
ഈ മാസം കഴിയുന്നതിന് മുന്നോടിയായി സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിക്കും. അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ താത്പര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും സുധാകരന്‍ പ്രതികരിച്ചു. സ്ഥാനം ലഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി വിവരമൊന്നും ഇതുവരെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ സുധാകരന്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഉളളതിനാല്‍ ഇക്കാര്യത്തില്‍ തത്ക്കാലത്തേക്ക് പ്രതിഷേധം ഉന്നയിക്കണ്ടയെന്നാണ് എ ഗ്രൂപ്പ് നിലപാട്.
സുധാകരനെ കെ പി സി സി അദ്ധ്യക്ഷന്‍ ആക്കുന്നതിനൊപ്പം യു ഡി എഫ് കണ്‍വീനറായ എം എം ഹസനും സ്ഥാനചലനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചുരുങ്ങിയ നാള്‍ മാത്രമേ ആ പദവിയില്‍ ഹസന്‍ ഉണ്ടായിരുന്നുളളൂ എന്നതിനാല്‍ ഒരുപക്ഷേ അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചേക്കും. അല്ലെങ്കില്‍ കണ്‍വീനര്‍ പദവിയിലും മാറ്റം വന്നേക്കും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്