കീഴടക്കപ്പെട്ടാല്‍ കീഴടങ്ങിക്കൊടുക്കണം. … നിര്‍ഭയയുടെ അമ്മയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് മുന്‍ ഡിജിപി

നിര്‍ഭയുടെ അമ്മയ്ക്ക് ഇത്ര ആകാര വടിവുണ്ടെങ്കില്‍ മകളുടെ സൗന്ദര്യം ഊഹിക്കാവല്ലോ..
ന്യൂഡല്‍ഹി: നിര്‍ഭയയുടെ അമ്മയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കര്‍ണാടക മുന്‍ ഡി.ജി.പി സംഗലിംഗ. എന്റെ പ്രസ്താവന അതിരു വിട്ടിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ആരും വല്യ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സംഗലിംഗ പറഞ്ഞു.
ബലാത്സംഗത്തെ എതിര്‍ക്കാതിരുന്നാല്‍ ജീവന്‍ രക്ഷിക്കാം എന്നും സംഗലിംഗ പറഞ്ഞിരുന്നു. നിങ്ങള്‍ കീഴടക്കപ്പെട്ടാല്‍ കീഴടങ്ങിക്കൊടുക്കണം. കേസൊക്കെ പിന്നീട് നോക്കാം. കീഴടങ്ങിക്കൊടുത്താല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയും കൊല്ലപ്പെടുന്നത് തടയുകയും ചെയ്യും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ആളുകള്‍ ഇല്ലാത്ത പ്രശ്നത്തില്‍ വിവാദമുണ്ടാക്കുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് ഊന്നിപ്പറയുന്നതിനാണ് ഞാന്‍ അപ്രകാരം പറഞ്ഞത്. അവര്‍ക്ക് എല്ലായ്പ്പോഴും സംരക്ഷണം നല്‍കണമെന്നും സംഗലിംഗ പറഞ്ഞു.
നിര്‍ഭയുടെ അമ്മയ്ക്ക് ഇത്ര ആകാര വടിവുണ്ടെങ്കില്‍ മകളുടെ സൗന്ദര്യം ഊഹിക്കാവല്ലോ എന്നായിരുന്നു സംഗലിംഗയുടെ വിവാദ പ്രസ്താവന. നിര്‍ഭയയുടെ അമ്മ ആശാദേവി ഉള്‍പ്പെടെയുള്ള സ്ത്രീകളെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഡിജിപി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്