×

കാക്കിയിട്ടാല്‍ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാന്‍ അധികാരമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതരുത് :മുഖ്യമന്ത്രി

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 381 പൊലീസ് ഡ്രൈവര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തെറ്റ് പോലും പൊലീസ് സേനയുടെ തെറ്റായി കാണുമെന്നും അതു സേനയ്ക്ക് ഒന്നാകെ നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിലപാടിന് മാറ്റം വേണമെന്നും, പൊലീസ് സേനയുടെ യശസ് ഉയര്‍ത്തുന്ന തരത്തിലായിരിക്കണം ഓരോരുത്തരും പ്രവൃത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡ്രൈവര്‍മാരുടെ കുറവുമൂലം ഈ ജോലികള്‍ പോലീസുകാര്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതിനു മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 1,160 പുതിയ തസ്തിക അനുവദിച്ചത്. അതിന്റെ ഭാഗമായി 400 പേരെയാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്. കൂടാതെ ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന കമ്ബനികളില്‍ എത്തി തൊഴില്‍ശാലകള്‍ സന്ദര്‍ശിച്ച്‌ പരിശീലനം ലഭ്യമാക്കന്‍ സാധിച്ചതു നേട്ടമാണ് ,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top