×

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച സുനില്‍ കനുഗൊലു നിസാരക്കാരനല്ല; അടുത്ത ലക്ഷ്യം കേരളം?

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തെ അല്ലെങ്കില്‍ പരാജയത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതുമുതല്‍ പ്രചാരണമടക്കം നിരവധി ഘടകങ്ങളെയാണ് ഇത് ആശ്രയിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. തകര്‍പ്പന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്.

224 അംഗ നിയമസഭയില്‍ 130ലധികം സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് ബി ജെ പിയില്‍ നിന്ന് ഭരണം തിരിച്ചു പിടിച്ചത്. സൗജന്യ വൈദ്യുതി, അരി, സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങിയ വാഗ്ദാനങ്ങളും മുസ്ളീം സംവരണം പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമൊക്കെയാണ് ഈ വിജയത്തിന് പിന്നില്‍. ഇതിനിടയില്‍ എല്ലായിടത്തും കേള്‍ക്കുന്ന പേരാണ് നാല്‍പ്പത്തിയൊന്നുകാരന്‍ സുനില്‍ കനുഗൊലുവിന്റേത്.

ആരാണ് സുനില്‍ കനുഗൊലു

കര്‍ണാടക സ്വദേശിയായ സുനില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ വലം കൈയായിരുന്നു . വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനായി സോണിയ ഗാന്ധി രൂപീകരിച്ച ടാസ്ക് ഫോഴ്സില്‍ അംഗം കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുന്നത് കനുഗൊലുവാണ്.

തുടക്കം അമിത് ഷായ്‌ക്കൊപ്പം

അമിത് ഷാക്ക് ഒപ്പമായിരുന്നു സുനിലിന്റെ തുടക്കം. 2012 മുതല്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍. തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിനും സഹായകമായി. ബി.ജെ.പി വിട്ട് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ കനഗോലുവും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ വന്നില്ലെങ്കിലും കനുഗോലു കോണ്‍ഗ്രസിന്റെ ഭാഗമായി. ആദ്യം ലഭിച്ച ചുമതല തന്നെ വിജയിച്ച നേട്ടത്തിലാണ് കനുഗൊലു.

കര്‍ണാടക തിരഞ്ഞെടുപ്പിനായി കനുഗൊലുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം രൂപീകരിച്ച്‌ സര്‍വേ ആരംഭിച്ചു. പാര്‍ട്ടിക്ക് വിജയം ഉറപ്പില്ലാത്ത മണ്ഡലങ്ങളില്‍ അക്ഷീണം പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും തിരിച്ചു വരവിന് ശക്തിയായ ഭാരത് ജോ‌ഡോ യാത്രയുടെ പിന്നണിയില്‍ കനുഗൊലു ഉണ്ടായിരുന്നു. യാത്രയുടെ സമയത്ത് കര്‍ണാടകയില്‍ സ്‌കാന്‍ ബോര്‍ഡ് വച്ച്‌ പേ സി എം എന്ന ക്യാമ്ബയിന്‍ നടത്തി. സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ചയാക്കാന്‍ ഈ പ്രചാരണത്തിലൂടെ സാധിച്ചു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top