×

കണ്ണൂര്‍ അപകടം: യാത്രക്കാര്‍ കാത്തു നില്‍ക്കുന്നതായി പറഞ്ഞിട്ടും സ്പീഡ് കുറച്ചില്ല

പരിയാരം: കണ്ണൂരില്‍ കേടായി നിര്‍ത്തയിട്ട ബസിന് പിന്നില്‍ മറ്റെവരു ബസിടിച്ച്‌ അഞ്ച് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മനപൂര്‍വമുള്ള നരഹത്യാക്കുറ്റത്തിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കും.

യാത്രകക്കാര്‍ കാത്തുനില്‍ക്കുന്നതായി കേടായ ബസിലെ ജീവനക്കാര്‍ പിന്നാലെ എത്തിയ ബസിലെ ജീവനക്കാരെ ഫോണില്‍ അറിയിച്ചിരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കടുത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അപകടമുണ്ടാക്കിയ വിഘ്നേശ്വര ബസിലെ ഡ്രൈവര്‍ രുധീഷ് (25) ഇന്നലെ രാത്രി പോലീസില്‍ കീഴടങ്ങിയിരുന്നു.

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ടൂര്‍ പള്ളിക്കു സമീപമായിരുന്നു അപകടം. പഴയങ്ങാടിയിലേക്കു പോവുകയായിരുന്ന പൂമാല ബസ് ടയര്‍ പഞ്ചറായി നിര്‍ത്തിയിട്ടപ്പോള്‍, അതില്‍നിന്നു പുറത്തിറങ്ങി അടുത്ത ബസ് കാത്തുനില്‍ക്കുകയായിരുന്നവര്‍ക്കിടയിലേക്കു വിഘ്നേശ്വര ബസ് പാഞ്ഞു കയറുകയായിരുന്നു.

പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ (58), ഏഴോം സ്വദേശിനിയും സ്കൂള്‍ അധ്യാപികയുമായ സുബൈദ (45), മകന്‍ മുഫീദ് (18), ചെറുകുന്ന് സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ സുജിത് പട്ടേരി (35), ചെറുവത്തൂരിലെ വ്യാപാരി കരീം (35) എന്നിവരാണു മരിച്ചത്. പത്തു പേര്‍ക്കു സാരമായി പരുക്കേറ്റിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top