കണ്ണൂരില്‍ ബുധാനാഴ്ച സര്‍വ്വ കക്ഷി സമാധാന യോഗം വിളിച്ച് സര്‍ക്കാര്‍; മന്ത്രി ബാലന്‍ പങ്കെടുക്കും
തിരുവനന്തപും: ഷുഹൈബ് കൊലയെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളെ തുടര്‍ന്ന് കണ്ണൂരില്‍ ബുധനാഴ്ച സമാധാനയോഗം ചേരും കലക്ടേറ്റില്‍ രാവിലെ 10.30 ന് ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ. ബാലന്‍ പങ്കെടുക്കും.
അതിനിടെ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്തു വന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഏതെങ്കിലും സിപിഎം പ്രവര്‍ത്തകന് കൊലപാതകത്തില്‍ ബന്ധുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതല്ല ഷുഹൈബ് വധമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. അക്രമങ്ങളും കൊലപാതകങ്ങളും നടത്തരുതെന്നാണ് സിപിഎം നിലപാട്. അതിന് വിരുദ്ധമായി പാര്‍ട്ടി അംഗങ്ങളില്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി ബന്ധമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേസിലെ യഥാര്‍ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി ഞായാറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്