കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം.


മറുനാടന്‍ മലയാളി ബ്യൂറോ
മലപ്പുറം : കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം. കോഴിക്കോടു നിന്നും വളാഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് എതിര്‍ ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു.
പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി ഉയര്‍ത്തിയപ്പോഴേയ്ക്കും മൂവരും മരിച്ചിരുന്നു. ഒരു കുട്ടിയും സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
ഒരു കുട്ടിയും സ്ത്രീയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഫയര്‍ ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നര്‍ ലോറിയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറഞ്ഞത്.
അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്