×

ഓഖി ദുരന്തത്തിന്‍റെ വ്യാപ്തി മനസിലാക്കാന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

ഓഖി ചു‍ഴലിക്കാറ്റ് ദുരന്തത്തിന്‍റെ നാശനഷ്ടം വിലയിരുത്താനായി കേന്ദ്രസംഘം നാളെ കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തുന്നത്.

മൂന്നുടീമുകളായെത്തുന്ന സംഘം തിരുവനന്തപുരം ,കൊല്ലം ജില്ലകള്‍ക്ക് പുറമെ തൃശ്ശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പു‍ഴ എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ വിലയിരുത്തും. 29 വരെ കേന്ദ്രസംഘം കേരളത്തിലുണ്ടാകും.

അഭൂതപൂര്‍വ്വമായ നാശനഷ്ടമാണ് ഓഖി ചു‍ഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായത്.ഓഖി ദുരന്തം നാശം വിതച്ച കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കേന്ദ്രസംഘം പ്രത്യേക സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് ദുരന്തത്തിന്‍റെ വ്യാപ്തി മനസ്സിലാക്കാനായി കേന്ദ്രസംഘം എത്തുന്നത്.

കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍മാലിക്കിന്‍റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായാണ് കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങളിലെത്തി നാശനഷ്ടം വിലയിരുത്തുക.

ബിപിന്‍മാലിക്കിന് പുറമെ ഫിഷറീസ് വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ.സന്‍ജയ് പാണ്ഡൈ, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡിവിഷന്‍ ടെക്നിക്കല്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവരാണ് ആദ്യസംഘത്തിലുള്ളത്.

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ആദ്യ ടീം സന്ദര്‍ശനം നടത്തും. എം.എം.ദാക്കത്തിന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘത്തില്‍ ആകെ മൂന്നുപേരാനുള്ളത്. രണ്ടാമത്തെ സംഘം തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ ദുരന്ത പ്രശ്നങ്ങള്‍ വിലയിരുത്തും.

കേന്ദ്രവാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ തങ്കമണിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ സംഘമാണ് ആലപ്പു‍ഴ,എറണാകുളം എന്നീ ജില്ലകളിലെ ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുക.ഈ സംഘത്തില്‍ ആകെ രണ്ട് പേരുണ്ട്.8 പേരടങ്ങുന്ന കേന്ദ്ര സംഘം സംസ്ഥാനത്ത് 29 ാം തീയതിവരെ ഉണ്ടാകും.

സംഘം തിരുവനന്തപുരം ജില്ലയിലെ വി‍ഴിഞ്ഞം.പൂന്തുറ,അടിമലത്തുറ,പൊ‍ഴിയൂര്‍,തുമ്ബ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.അതാത് ജില്ലകളിലെ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്‍റെയും, ആവശ്യത്തിന്‍റെയും അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ സംഘം പരിശോധിക്കും.കേന്ദ്രസംഘത്തിന്‍റെ കോര്‍ഡിനേഷന്‍ ചുമതല ജില്ലാകളക്ടര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്.

ചീഫ് സെക്രട്ടറി,സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി,വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ എന്നിവരുമായും കേന്ദ്രസംഘം കൂടിക്കാ‍ഴ്ച നടത്തുന്നുണ്ട്.കേന്ദ്രസംഘത്തിന് മുന്നിലേക്ക് ദുരന്തം സംബന്ധിച്ച്‌ പ്രത്യേക റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയേയ്ക്കും.

ദേശീയ ദുരന്തനിവാരണ ഫണ്ടിന്‍റെ മാര്‍ഗ്ഗരേഖപ്രകാരം കണക്കാക്കിയ 422 കോടിയ്ക്ക് പുറമെ 7340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്.

മരിച്ചതും കാണാതായതുമായ മല്‍സ്യത്തൊ‍ഴിലാളികളുെട കണക്ക്,മല്‍സ്യബന്ധന ഉപകരങ്ങളുടെയും ബോട്ടിന്‍റെയും നാശനഷ്ടം,വീടുകളുെട നാശനഷ്ടം ,കൃഷിനാശം തുടങ്ങിയവ കേന്ദ്രസംഘം പരിശോധിക്കും.

29 ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന കേന്ദ്രസംഘം സമയബന്ധിതമായി നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് ധനസഹായം ലഭ്യമാക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top