ഓഖി അദാനി സൃഷ്ടിച്ചതല്ലെ – സിഇഒ 600 മീറ്റര്‍ പുലിമുട്ടിന്റെ 150 മീറ്റര്‍ ഓഖിയില്‍ ഒലിച്ചു പോയി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സമയപരിധി നീട്ടി ചോദിച്ചതിനെ ന്യായീകരിച്ച് അദാനി ഗ്രൂപ്പ്. സമയം നീട്ടി ചോദിച്ചത് നഷ്ടപരിഹാരത്തില്‍ നിന്ന് രക്ഷപ്പെടാനല്ലെന്ന് സിഇഒ രാജേഷ് ഝാ. നിര്‍മ്മാണം പൂര്‍ത്തിയായ 600 മീറ്റര്‍ പുലിമുട്ടിന്റെ 150 മീറ്റര്‍ ഓഖിയില്‍ ഒലിച്ചു പോയി. 20 ശതമാനം പൈലുകള്‍ തകര്‍ന്നു. ഡ്രഡ്ജറുകള്‍ക്ക് കേടുപാടുണ്ടായി. ഓഖി അദാനി സൃഷ്ടിച്ചതല്ലെന്നും രാജേഷ് ഝാ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാർ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇന്നലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ കരാർ കാലവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്റെ ന്യായവാദങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
പദ്ധതി പൂർത്തിയാക്കാൻ കാലതാമസം നേരിട്ടാൽ അദാനി ഗ്രൂപ്പിൽനിന്നു പിഴ ഈടാക്കും. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടി നൽകണം എന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കത്ത് സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് കത്തു നൽകിയത്. ഓഖി ദുരന്തം നിർമാണ പ്രവർത്തനത്തിന് തടസമായെന്നാണ് വിശദീകരണം. ഇക്കാര്യം അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിനെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ഡ്രഡ്ജർ തകർന്നതാണ് കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഓഖിയിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിൽ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്