ഒരു നിബന്ധനയോടെ ഒരു കട്ടുപോലുമില്ലാതെ ന്യൂഡിന് പ്രദര്‍ശനാനുമതി
പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന രവി ജാദവിന്റെ മറാത്തി ചിത്രം ന്യൂഡിന് പ്രദര്‍ശനാനുമതി. സെന്‍സര്‍ ബോര്‍ഡ് അനുമതിയില്ലാത്തതിനെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും ചിത്രത്തെ ഒഴിവാക്കിയിരുന്നു. എന്നാലിപ്പോള്‍ ന്യൂഡിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുകയാണ്. ഒരു കട്ടുപോലുമില്ലാതെയാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഒരു നിബന്ധനയുണ്ടെന്ന് മാത്രം.
കുട്ടികളില്ലാതെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. വിദ്യാ ബാലന്‍ ഉള്‍പ്പെടുന്ന ബോര്‍ഡിന്റെ സ്‌പെഷ്യല്‍ ജൂറിയാണ് ന്യൂഡിന്റെ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പ്രദര്‍ശനാനുമതിക്കായി ജ്യൂറിയുടെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ശേഷം ബോര്‍ഡിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അനുമോദിച്ചുവെന്നുമാണ് സംവിധായകന്‍ പറയുന്നത്.
തുടക്കം മുതല്‍ക്കെ പ്രദര്‍ശനാനുമതി ചോദ്യചിഹ്നമായ ന്യൂഡ് വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. ഒരേയൊരു മകന് വേണ്ടി യാത്ര പുറപ്പെടുന്ന ഒരു അമ്മയുടെ യാത്രയാണ് ന്യൂഡ്. മകന്റെ നല്ല ഭാവിക്കും വിദ്യാഭ്യാസത്തിനുമായി നഗ്‌ന ചിത്രങ്ങള്‍ വരയ്ക്കാന്‍ മോഡലായി മാറി ഉപജീവനം കണ്ടെത്തുന്ന യമുന എന്ന അമ്മയുടെ കഥപറയുന്ന ചിത്രമാണ് നൂഡ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്