ഒടുവില്‍ കേന്ദ്രം വഴങ്ങി; സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ; 11 കോടിയുടെ സമ്ബാദ്യ
മൂവാറ്റുപുഴ: മുന്‍ പൊതുമരാമത്തു സെക്രട്ടറിയും, യുവജനക്ഷേമകാര്യ സെക്രട്ടറിയുമായ ടി.ഒ.സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന കേസില്‍ മൂവാറ്റുപുഴ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സൂരജ് 11 കോടിയുടെ അനധികൃത സ്വത്ത് സമ്ബാദിച്ചെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറയുന്നു. പത്തുവര്‍ഷത്തിനിടെ 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നു കുറ്റപത്രത്തില്‍ പറയുന്നു. 2004 മുതല്‍ 2014 വരെയുള്ള വര്‍ഷത്തെ കണക്കാണു പരിശോധിച്ചത്.
സൂരജിനു വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്ബാദ്യമുണ്ടെന്ന് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി ആഡംബര ഫ്ളാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കര്‍ണാടകയിലുമായി ആഡംബര ഫ്ളാറ്റുകളും ഭൂമിയുമുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ആഡംബര കാറുകള്‍ സ്വന്തമായുണ്ട്. കൊച്ചിയില്‍ ഗോഡൗണ്‍ സഹിതമുള്ള ഭൂമി സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്‍, ഗോഡൗണുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ വിജിലന്‍സിന് കിട്ടിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള്‍ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഏറെ കത്തിടപാടുകള്‍ക്ക് ശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ വിജിലന്‍സിന് നല്‍കുന്നത്. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്