×

ഐപിഎസ് കിട്ടാന്‍ കാരണവും ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്; കുത്തിയോട്ട വൃതത്തിനെതിരെ ശ്രീലേഖ

തിരുവനന്തപുരം: ആറ്റുകാല്‍ അമ്ബലത്തില്‍ പൊങ്കാലയോട് അനുബന്ധിച്ച്‌ നടത്തുന്ന കുത്തിയോട്ട വൃതത്തിനെതിരെ ശ്രീലേഖ ഐപിഎസ്. ആചാരത്തിന്റെ പേരില്‍ കുട്ടികള്‍ നേരിടുന്നത് കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണെന്നും ഇതില്‍ പ്രതിഷേധിച്ച്‌ താന്‍ ഇത്തവണ പൊങ്കാല ഇടില്ലെന്നും ശ്രീലേഖ ഐപിഎസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പത്താം വയസ്സ് മുതല്‍ പൊങ്കാലയിടുന്ന ആളാണ് ഞാന്‍. എനിക്ക് ഐപിഎസ് കിട്ടാന്‍ കാരണവും ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്. പൊങ്കാല ഇട്ട് ഞാന്‍ ആറ്റുകാലമ്മയോട് ഐപിഎസ് കിട്ടണമെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. ഐപിഎസ് കിട്ടാനായി 22 ആം വയസ്സില്‍ മൂന്ന് പൊങ്കാല വരെ ഇട്ടിരുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഇത്തവണ പൊങ്കാല ഇടില്ലെന്നാണ് ഡിജിപി ശ്രീലേഖ ഐപിഎസ് തന്റെ ബ്ലോഗില്‍ കുറിച്ചത്.

ശരീരത്തില്‍ ഇരുമ്ബ് കൊളുത്ത് കുത്തിയിറക്കുന്ന കുത്തിയോട്ട വ്രതത്തിന്റെ പേരില്‍ കുട്ടികള്‍ നേരിടുന്ന പ്രാകൃതപരമായ പീഡനത്തില്‍ പ്രതിഷേധിച്ചാണ് പൊലീസ് മേധാവിയുടെ തീരുമാനം. കുത്തിയോട്ടത്തിന്റെ പേരില്‍ കുട്ടികള്‍ കടുത്ത മാനസികവും ശാരാരികവുമായ പീഡനമാണ് ഇവിടെ നേരിടുന്നതെന്നും ശ്രീലേഖ ആരോപിക്കുന്നു.

എന്താണ് കുത്തിയോട്ടം
അഞ്ച് വയസ്സു മുകല്‍ 12 വയസ്സു വരെയുള്ള കുട്ടികളെയാണ് കുത്തിയോട്ട വഴിപാടിന് ഇരുത്തുന്നത്. എന്നാല്‍ വളരെ ചെറിയ കുട്ടികളായിട്ടും ഇവര്‍ കടുത്ത പീഡനമാണ് ഈ പ്രാകൃതമായ ആചാരത്തിന്റെ പേരില്‍ നേരിടുക. കുത്തിയോട്ട വ്രതമെടുക്കുന്ന കുട്ടികള്‍ അഞ്ച് ദിവസം വ്രതമെടുക്കണം. ഈ അഞ്ചു ദിവസവും ക്ഷേത്രത്തില്‍ കഴിയുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളെ കാണാന്‍ പോലും അനുവാദമില്ല. കൊടിയ പീഡനമാണ് ഈ ദിവസങ്ങളില്‍ കുട്ടികള്‍ നേരിടേണ്ടി വരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top